Posted On
date_range Updated On
date_range ഡോമിനോർ 250 മാർച്ചിലെത്തും; ഡ്യൂക്കിനും ജിക്സറിനും എതിരാളി
ബജാജിെൻറ സ്പോർട്സ് ബൈക്കായ ഡോമിനോറിെൻറ 250 സി.സി പതിപ്പ് മാർച്ചിലെത്തും. നിലവിൽ വിപണിയിലുള്ള ഡ ോമിനോർ 400െൻറ കുഞ്ഞനിയനായിട്ടാകും പുത്തൻ അവതാരം പിറവിയെടുക്കുക.
ഏറെ നാളുകളായി ഈ വാഹനത്തിെൻറ പരീക്ഷണ ഓട്ടം നിരവധി കാറമകണ്ണുകളിൽ പതിഞ്ഞിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയാലും ഏപ്രിലോടെയായിരിക്കും വിപണിയിലെത്തുക.
കെ.ടി.എം 250 ഡ്യൂക്കിൽനിന്ന് കടമെടുത്ത എൻജിനായിരിക്കും ഇതിന് കരുത്ത് പകരുക. അതേസമയം, ഡ്യൂക്കിൽ ലഭിക്കുന്ന കരുത്ത് ഡോമിനോറിന് ഉണ്ടാകാൻ സാധ്യതയില്ല.
പൾസർ 220നും ഡോമിനോർ 400നും ഇടയിൽ പുതിയ മോഡൽ കൂടി വരുന്നതോടെ വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബജാജിെൻറ കണക്കൂകൂട്ടൽ. കെ.ടി.എം 250 ഡ്യൂക്കും സുസുക്കിയുടെ ജിക്സർ 250ഉം ആയിരിക്കും പ്രധാന എതിരാളികൾ. 1.60 ലക്ഷം രൂപയാണ് പ്രതീക്ഷിത വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.