കൊച്ചി: കേരളത്തിൽ ആഡംബര കാർ വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന റോയൽ ഡ്രൈവ് ഒരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു! പ്രീ-ഓൺഡ് വാഹനങ്ങളുടെ വിൽപനയിൽ പ്രമുഖരായ ഇവർ, ലോകമെമ്പാടുമുള്ള ഓട്ടോമോട്ടീവ് ബ്രാൻഡുകൾക്കിടയിലെ ആദ്യത്തെ AI ബ്രാൻഡ് അംബാസഡറായ ‘റോയ’-യെ അവതരിപ്പിച്ചു. കേരളത്തിൽ റോയൽ ഡ്രൈവിന്റെ നൂതന സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമായാണ് റോയ എത്തുന്നത്. കൊച്ചിയിൽ നടന്ന ആഡംബര ചടങ്ങിൽ ഹൈബി ഈഡൻ എം.പി റോയയെ രാജ്യത്തിന് സമർപ്പിച്ചു. റോയൽ ഡ്രൈവിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ സംരംഭത്തെക്കുറിച്ച് സംസാരിച്ചു.
‘‘കേരളത്തിന്റെ വൈവിധ്യമാർന്ന ഉപയോക്താക്കളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ റോയയുടെ ബഹുഭാഷാ വൈദഗ്ധ്യവും ആകർഷകമായ വ്യക്തിത്വവും സഹായിക്കും’’-അദ്ദേഹം പറഞ്ഞു. ബഹുഭാഷാ പ്ലാറ്റ്‌ഫോം: വ്യത്യസ്ത ഭാഷാ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപയോക്താക്കളുമായി നിരന്തരം സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും റോയക്ക് കഴിയും. റോയയുടെ അവതരണം, റോയൽ ഡ്രൈവ് ഒരു സാധാരണ വാഹന വിൽപന കേന്ദ്രമല്ലെന്നും, അത് നവീന സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഇന്നൊവേഷൻ ഹബ്ബ് ആണെന്നും തെളിയിക്കുന്നു. ഓട്ടോമോട്ടീവ് ലോകത്ത് ഡിജിറ്റൽ ഇടപെടലുകളുടെ ഭാവി നിർണയിക്കുന്ന ഒരു ചുവടുവെപ്പാണ് റോയയുടെ ഈ രംഗപ്രവേശം-മുജീബ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.