ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഹീറോ കരിസ്മ എക്സ്.എം.ആർ 250. മിലാനിൽ നടന്ന ഇ.ഐ.സി.എം.എ 2024ലും തുടർന്ന് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ലും പ്രദർശിപ്പിച്ച കോൺസെപ്റ്റ് മോഡലിലൂടെ ബൈക്കിന്റെ രൂപകൽപന ഹീറോ അവതരിപ്പിച്ചിരുന്നു. ഔദ്യോഗിക വിലയും ലോഞ്ച് തീയതിയും നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും
പഴയ കരിസ്മയുടെ വികാരവും പുതിയ തലമുറയുടെ സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്ന ഈ മോഡൽ ഇന്ത്യൻ സ്പോർട്‌സ് ടൂറർ വിഭാഗത്തിൽ ശ്രദ്ധേയ സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് വാഹനലോകവും കരിസ്മയുടെ ആരാധകരും.
നിലവിലെ കരിസ്മ എക്സ്.എം.ആർ 210ന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റല്ല ഇത്. പുതിയ 249 സി.സി ലിക്വിഡ്-കൂൾഡ്, ഡി.ഒ.എച്ച്.സി, സിംഗിൾ സിലിണ്ടർ എൻജിൻ ഉൾപ്പെടെ കൂടുതൽ കരുത്തും ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന പുതിയ മോഡലായാണ് ഇത് എത്തുന്നത്.
ഉയർന്ന വിൻഡ്‌സ്‌ക്രീൻ, പ്രൊജക്ടർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഡ്യൂവൽ ഡി.ആർ.എൽ, ഗോൾഡൻ യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, മസ്കുലാർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, എൽ.ഇ.ഡി ടെയിൽലാമ്പ് എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ.
ഹീറോ എക്‌സ്ട്രീം 250 ആറിലുള്ള അതേ 249 സി.സി എൻജിനാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സിനൊപ്പം എത്തുന്ന ഈ എൻജിൻ 30 പി.എസ് കരുത്തും 25 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്നു. ഡ്യൂവൽ ചാനൽ എ.ബി.എസ്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, റിയർ മോണോഷോക്ക് എന്നിവയും ബൈക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.