Representative image

ഒരു എൽ ബോർഡ്​ വാഹനം കണ്ടാൽ ചെയ്യേണ്ടത്​ ഇതാണ്​, വൈറലായി കുറിപ്പ്​

റോഡ്​ നിയമങ്ങൾ പാലിക്കുന്നതിൽ പൊതുവേ വിമുഖതയുള്ളവരാണ്​ ഇന്ത്യക്കാരെന്ന്​ പറയാറുണ്ട്​. ഒരു ഹൈവേയിലൂടെ വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മിനിമം നിയമങ്ങൾ അറിയാതെ പതിറ്റാണ്ടുകളായി വാഹനം ഓടിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്​. നിരത്തിൽ കൂടുതൽ സ്മാർട്ട്​ ആകാനാണ്​ ഇന്ത്യൻ ഡ്രൈവർമാക്കിഷ്ടം. ഇങ്ങിനെയുള്ള നമ്മുടെ മുന്നിൽ ഒരു എൽ ബോർഡ്​ വാഹനം വന്നാൽ എന്താകും സ്ഥിതി. അതിനെ എത്രയും പെട്ടെന്ന്​ മറികടക്കാനാവും നാം നോക്കുക.

എൽ ബോർഡ്​ വാഹനം റോഡിൽ കണ്ടാൽ എന്ത്​ ചെയ്യണമെന്ന്​ വിവരിക്കുന്ന എം.വി.ഡിയുടെ കുറിപ്പ്​ വൈറലാകുന്നു. സമൂഹമാധ്യമത്തിലാണ്​ കുറിപ്പ്​ പങ്കുവച്ചിരിക്കുന്നത്​. കുറിപ്പിന്‍റെ പൂർണരൂപം താഴെ.

ഒരിക്കൽ നാമും ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിന് ഉടമയായിരുന്നു....

ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ കാണുമ്പോൾ

അപ്രതീക്ഷിതമായി റോഡ് നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തേക്കാം എന്ന് കരുതിക്കൊണ്ട്,

മറ്റുള്ളവർക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിൽ ആയിരിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇൻഡിക്കേറ്ററും സിഗ്നലും കാണിക്കാൻ ചിലപ്പോൾ മറന്നുപോയേക്കാം എന്ന് മുൻകൂട്ടി കണ്ടു കൊണ്ട് ,

നമ്മളാണ് കരുതൽ പാലിക്കേണ്ടത് ....


അവരിൽ നിന്നും അകലം പാലിച്ചും, ഹോൺ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉൾക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകൾ സൃഷ്ടിക്കാം ....

*കാരണം നാമും ഒരിക്കൽ അവരായിരുന്നു* ....

Tags:    
News Summary - This is what you should do if you see an L-board vehicle, the post went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.