'വ്യാജമാണ്​ സൂക്ഷിക്കുക'; രൂപസാമ്യം കണ്ട്​ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്​

ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ സർവീസുകൾക്കുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പരിവാഹൻ സേവ വെബ്​സൈറ്റിന്​ വ്യാജന്മാരെന്ന മുന്നറിയിപ്പുമായി മോ​​േട്ടാർ വാഹന വകുപ്പ്​. https://parivahan.gov.in എന്ന അഡ്ഡ്രസ്സിലുള്ള സൈറ്റിനാണ്​ വ്യാജന്മാർ വ്യാപകമായത്​. വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടലിലുമാണ്‌ അപേക്ഷകളും ഫീസും സ്വീകരിച്ചുവരുന്നത്. ഗതാഗത വകുപ്പിലെ സേവനങ്ങൾ രാജ്യവ്യാപകമായി പൂർണമായും ഓൺലൈൻ ആയതോടെയാണ്​ വ്യാജന്മാർ രംഗപ്രവേശനം ചെയ്​തത്​. ഇതിനകം നിരവധി ആളുകൾ ഇതിൽ വഞ്ചിതരായ​തായും അധികൃതർ പറഞ്ഞു.


സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷയോടൊപ്പം ഫീസും ഓൺലൈൻ ആയി തന്നെയാണ് അടക്കേണ്ടത്. പരിവാഹൻ വെബ്സൈറ്റ് ആണെന്ന രീതിയിൽ വ്യാജമായി നിർമിച്ച ഇത്തരം വ്യാജ സൈറ്റുകളിലൂടെ അപേക്ഷാ ഫീസായി നൽകുന്ന പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. അപേക്ഷകർ പലപ്പോഴും താൻ ശരിയായ സൈറ്റിൽ തന്നെയാണ് അപേക്ഷിച്ചത് എന്ന ധാരണയിൽ കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഉപയോഗിക്കുന്നുമുണ്ട്​.

ഗൂഗിൾ വഴി സർവീസുകൾ സെർച്ച് ചെയ്​ത്​ സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഈ രീതിയിൽ വഞ്ചിക്കപ്പെടുന്നത്. വ്യാജ സൈറ്റുകൾ യഥാർത്ഥ സൈറ്റുമായി രൂപസാമ്യം ഉള്ളതും, സുരക്ഷിതമാണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ചെയ്​തിട്ടുള്ളതുമാണ്.


ഗതാഗത വകുപ്പി​െൻറ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇത്തരം വ്യാജ സൈറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ കേരള മോട്ടോർ വാഹന വകപ്പി​െൻറ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തണമെന്നും എം.വി.ഡി പറയുന്നു.

ഓൺലൈൻ സേവനങ്ങളുടെ ലിങ്കുകൾ മോട്ടോർ വാഹന വകുപ്പി​െൻറ mvd.kerala.gov.in എന്ന വെബ്സൈറ്റിലെ Citizens Corner , Online Services വഴി നൽകിയിട്ടുണ്ട്. Vahan, Sarathi പോർട്ടലുകളുടെ ലിങ്കും പ്രത്യേകം നൽകിയിട്ടുണ്ട്. ഇതിലൂടെ വ്യാജ സൈറ്റുകളിലേക്ക് divert ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. സ്വന്തമായ നിലക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക്‌ അക്ഷയ, ഇ-സേവ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

Tags:    
News Summary - fraudwebsite affected by parivahan site; warning by mvd kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.