'ഇൗ വാഹനങ്ങളെയാണ്​ നിങ്ങൾ തോന്നിയപോലെ രൂപമാറ്റം വരുത്തുന്നത്'​; മോഡിഫിക്കേഷൻ സമൂഹത്തോടുള്ള വെല്ലുവിളി

വാഹന മോഡിഫിക്കേഷൻ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന്​ മോ​േട്ടാർ വാഹന വകുപ്പ്​. 'ഇങ്ങനെ ഒരു രൂപമാറ്റം ആവശ്യമുണ്ടോ'എന്ന തലക്കെട്ടിൽ പുറത്തിറക്കിയ കുറിപ്പിലാണ്​ മോഡിഫിക്കേഷനെതിരേ എം.വി.ഡി മുന്നറിയിപ്പ്​ നൽകിയത്​.

ഒാ​േട്ടാമോട്ടീവ്​ സ്​​റ്റാൻഡേർഡ്​ ഇൻഡസ്​ട്രി നോംസ്

ഒരു വാഹനത്തിൻറെ ഓരോ സംവിധാനത്തിനും പ്രത്യേകം എ.​െഎ.എസ്​ അഥവാ ഒാ​േട്ടാമോട്ടീവ്​ സ്​​റ്റാൻഡേർഡ്​ ഇൻഡസ്​ട്രി നോംസ്​ ഉണ്ട്​. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ടെക്​നിക്കൽ സ്​റ്റാൻഡിങ്​ കമ്മിറ്റിയും, എ.​െഎ.എസ്​ സ്റ്റാൻഡിംഗ് കമ്മിറ്റിയും ചേർന്നണ് വിദഗ്​ധ പഠനങ്ങൾക്ക് ശേഷം എ.​െഎ.എസ് സ്റ്റാൻഡേർഡുകൾ ശുപാർശ ചെയ്യുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) ​െൻറ അംഗീകാരത്തോടെ എ.ആർ.എ.​െഎ ( ഒാ​​േട്ടാമോട്ടീവ്​ റിസർച്ച്​ അസോസിയേഷൻ ഒാഫ്​ ഇന്ത്യ) ആണ് എ.​െഎ.എസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെ പ്രസിദ്ധീകരിച്ച സ്റ്റാൻഡേർഡ​ുകൾ ഇന്ത്യൻ പാർലമെൻറിൽ അംഗീകാരത്തിന്​ വയ്ക്കുന്നു.പാർലമെൻറ് അംഗീകരിച്ച എ.​െഎ.എസ് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ (CMVR) ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

വിവിധ ടെസ്​റ്റുകൾ

വിവിധ സ്റ്റാൻഡേർഡുകൾ അനുസരിച്ചാണ് നിർമ്മാതാവ് ഒരു വാഹനം തയ്യാറാക്കുന്നത്. അതിനുശേഷം ഈ വാഹനം കേന്ദ്ര ഗവൺമെൻറ് തന്നെ നിയോഗിച്ച വിവിധ ടെസ്റ്റിങ്​ ഏജൻസികളിൽ അയക്കും.പൂനെയിലെ സി.​െഎ.ആർ.ടി , എ.ആർ.എ.​െഎ, അഹമ്മദ് നഗറിലെ വി.ആർ.ഡി.ഇ, മധ്യപ്രദേശിലെ ​െഎ.സി.എ.ടി എന്നിവ ഇന്ത്യയിലെ വിവിധ ടെസ്റ്റിങ് ഏജൻസികൾ ആണ്. അത്യാധുനിക ടെസ്റ്റിങ്​ സൗകര്യങ്ങളുള്ള, വിശാലമായ ടെസ്റ്റിങ് ഏജൻസികളിൽ വാഹനം മാസങ്ങളോളം വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കും. ഉദാഹരണത്തിന് ഒരു വാഹനത്തിൽ ഉപയോഗിക്കുന്ന വളരെ ചെറിയ ഒരു റബർ വാഷർ വരെ വിവിധയിനം ടെസ്റ്റുകൾക്ക് വിധേയമാക്കും. എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളോ മറ്റു തകരാറുകളോ ഏതെങ്കിലും ഭാഗത്തിന് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് വാഹനം വീണ്ടും സമർപ്പിക്കുന്നതിനായി ആവശ്യപ്പെടും. ഇത്തരത്തിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരീക്ഷണനിരീക്ഷണങ്ങൾ അവസാനിച്ചതിനുശേഷം വാഹനത്തി​െൻറ ഒരു പ്രോ​േട്ടാടൈപ്പ്​ അഥവാ അസ്സൽ വാഹനം വീണ്ടും ടെസ്റ്റിങ്​ ഏജൻസിയിൽ ക്രാഷ്​ ​ടെസ്​റ്റ്​, റോൾ ഒാവർ ടെസ്​റ്റ്​, ലാറ്ററൽ സ്​റ്റെബിലിറ്റി ടെസ്​റ്റ്​ തുടങ്ങിയവകൾക്ക് വിധേയമാക്കും.

ടൈപ്പ്​ അപ്രൂവൽ സർട്ടിഫിക്കറ്റ്​

ടെസ്റ്റുകളെല്ലാം വിജയകരമായി പൂർത്തീകരിച്ചാൽ വാഹനത്തിന് ടൈപ്പ്​ അപ്രൂവൽ സർട്ടിഫിക്കറ്റ്​ ലഭിക്കുകയും ടൈപ്പ് അപ്രൂവൽ പ്രകാരം വാഹനം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് വാഹനനിർമാതാവിന് അനുമതി ലഭിക്കുകയും ചെയ്യുന്നു.ടൈപ്പ് അപ്രൂവൽ ലഭിച്ച ഒരു പ്രത്യേക മോഡൽ വാഹനം വിവിധ വകഭേദങ്ങളിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവക്ക്​ക്ക്‌ എല്ലാം ടൈപ്പ് അപ്രൂവൽ നേടിയിരിക്കണം. ഇത്തരം വാഹനങ്ങളാണ് വാഹന നിർമാതാക്കൾ തങ്ങളുടെ കീഴിലെ ഡീലർഷിപ്പിലൂടെ ഇന്ത്യയിൽ വിപണനം നടത്തുന്നത്.


ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാഹന രജിസ്ട്രേഷൻ അതോറിറ്റി ആയ ആർ ടി ഓഫീസുകൾ വഴി വാഹന ഉടമയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്ത്​ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർ.സി നൽകുന്നത്. ഇത്രയും വിവിധ പരീക്ഷണ നിരീക്ഷണ ഘട്ടങ്ങളിലൂടെ വിജയകരമായി കടന്നു വന്ന ഓരോ വാഹനത്തെയും ആണ് ചിലയാളുകൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി അനധികൃതമായി രൂപ മാറ്റം വരുത്തുന്നത്. എ.​െഎ.എസ്​ സ്റ്റാൻഡേർഡിൽ നിർമിച്ച വാഹനം ഡീലർഷിപ്പിൽ നിന്നും വാങ്ങി അതേപോലെ രജിസ്റ്റർ ചെയ്തതിനു ശേഷം, നിയമാനുമതി ഒരിക്കലും നൽകാൻ സാധിക്കാത്ത തരം രൂപ മാറ്റങ്ങൾ വരുത്തുന്നത് നിയമത്തോട് മാത്രമല്ല, ഈ സമൂഹത്തോട് തന്നെ ഉള്ള ഒരു വെല്ലുവിളിയാണെന്നും എം.വി.ഡി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.