അപകടം ഒഴിവാക്കാം; വാഹനം ജാക്ക് വച്ച് ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

വാഹനം ജാക്ക് വച്ച് ഉയർത്തു​മ്പോൾ തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് കഴിഞ്ഞദിവസമാണ്. പൊൻകുന്നത്താണ് ദാരുണ സംഭവം ഉണ്ടായത്. ഇത്തരം സന്ദർഭങ്ങളിൽ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതിൽ ചിലത് പരിശോധിക്കാം.

1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.

2. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാർണിങ് ട്രയാംഗിൾ വെച്ച് വാഹനത്തിൻ്റെ ഹസാർഡസ് വാർണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുക.

3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.

4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.

5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം

6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.

7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.

8. ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.

9. വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.

10. ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.

11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) അല്ലെങ്കിൽ വലിയ കല്ല് വെച്ച് ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ.

വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള

Tags:    
News Summary - Here are the things to keep in mind while jacking up the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.