പെട്രോളും ഡീസലും വേണ്ടാത്ത ലോകം വരുമൊ? ജൈവ ഇന്ധനങ്ങളുടെ സുവർണകാലം അവസാനിച്ചെന്ന്​ ബി.പി

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നാണ്​ ബ്രിട്ടീഷ്​ പെട്രോളിയം (ബി.പി). അവരുടെ കണക്ക്​ അനുസരിച്ച്​ പ്രകൃതി വാതകങ്ങൾക്ക്​ ആവശ്യക്കാർ കുറഞ്ഞുവരാൻ സാധ്യതയുള്ള ലോകക്രമത്തിലേക്കാണ്​ നമ്മുടെ സഞ്ചാരം. അതൊരു വിദൂര സാധ്യത അല്ലെന്നും കൊറോക്കാലത്തിന്​ ശേഷമുള്ള ലോകത്ത്​ ജൈവ ഇന്ധനങ്ങൾക്ക്​ ആവശ്യക്കാർ കുറഞ്ഞുവരുമെന്നുമാണ്​ കമ്പനിയുടെ വിലയിരുത്തൽ.

എണ്ണയുടെ ക്രമാതീതമായ ആവശ്യകത ഇനിയുണ്ടാകില്ല. ഒരു യുഗത്തി​െൻറ അന്ത്യമാണിതെന്നും​ ബി.പി വിലയിരുത്തുന്നു. കൊറോണ പ്രതിസന്ധിക്ക്​ മു​മ്പുള്ളൊരു ലോകക്രമം ഇനിയൊരിക്കലും സാധ്യമ​െല്ലന്ന്​ ബ്രിട്ടീഷ്​ പെട്രോളിയം തിങ്കളാഴ്​ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത ചിന്താരീതിയിൽ നിന്നുള്ള വ്യതിചലനമായാണ്​ ബി.പിയുടെ നിലപാടിനെ മേഖലയിലെ വിദഗ്​ധർ കാണുന്നത്​.


ഉൗർജ്ജ രംഗ​െത്ത കോർപറേറ്റ്​ ഭീമന്മാരുടെ മേധാവികൾ മുതൽ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ വരെ, വ്യവസായത്തിലെ മുതിർന്ന വ്യക്തികൾവരെ എണ്ണ ഉപഭോഗം വലിയതോതിൽ വളരുമെന്നാണ്​ ഇതുവരെ വിലയിരുത്തിയിരുന്നത്​. ഉയരുന്ന ആഗോള ജനസംഖ്യയുടെയും വർദ്ധിച്ചുവരുന്ന മധ്യവർഗത്തി​െൻറയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഉൽപ്പന്നമെന്നനിലയിൽ എണ്ണക്ക്​ പ്രധാന്യവും ഉണ്ടായിരുന്നു. എന്നാൽ ഇതിൽനിന്നുള്ള പിറകോട്ട്​ പോക്കാണ്​ ബി.പിയുടെ പുതിയ നിലപാട്​.

എണ്ണയുടെ മേധാവിത്വം വെല്ലുവിളിക്കപ്പെടുകയും ഒടുവിൽ മങ്ങുകയും ചെയ്യുന്ന ഭാവിയെക്കുറിച്ചാണ്​ യു.കെ എണ്ണ ഭീമൻ വിവരിക്കുന്നത്​. പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യങ്ങളെ ഉൾക്കൊള്ളാൻ ബിപി നടപടികൾ കൈക്കൊണ്ടത് അതുകൊണ്ടാണെന്നും റിപ്പോർട്ട്​ പറയുന്നു. വരും ദശകത്തിൽ എണ്ണ, വാതക ഉൽ‌പാദനം 40% കുറയ്ക്കുകയും പുനരുപയോഗിക്കാവുന്ന ഉൗർജ മേഖലയിൽ പ്രതിവർഷം അഞ്ച്​ ബില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്യുമെന്ന്​ ബി.പി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബെർണാഡ് ലൂണി ഓഗസ്റ്റിൽ പറഞ്ഞിരുന്നു. ബിപിയെക്കൂടാതെ റോയൽ ഡച്ച് ഷെൽ പി‌എൽ‌സി, ടോട്ടൽ എസ്ഇ എന്നിവയും യൂറോപ്പിലെ മറ്റ്​ കമ്പനികളും പുനരുദ്​പാദിപ്പിക്കാൻ കഴിയുന്ന ഇന്ധനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ മുന്നോട്ട്​ വന്നിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.