ഹോം ഡെലിവറിയുമായി ഒാല ഇലക്​ട്രിക്​; 10 നിറങ്ങളിലും രണ്ട്​​ വേരിയൻറുകളിലും വാഹനം ലഭ്യമാകും

വാഹന വിപണന രംഗത്ത്​ പുതിയൊരു രീതി പരീക്ഷിച്ച്​ ഒാല ഇലക്​ട്രിക്​. തങ്ങളുടെ ഇ.വി സ്​കൂട്ടറുകൾ ഉപഭോക്​താക്കളുടെ വീട്ടിലെത്തിക്കാനാണ്​ ഒാല ലക്ഷ്യമിടുന്നത്​. വാഹനം ഹോ​ം ഡെലിവറി ചെയ്യുമെന്ന്​ കമ്പനി ഒൗദ്യോഗികമായി സ്​ഥിരീകരിച്ചിട്ടുണ്ട്​. 10 നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന്​ എസ്​ 1, എസ്​ 1 പ്രോ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളാവും ഉണ്ടാവുക. പരമ്പരാഗത ഡീലർഷിപ്പ്​ സങ്കൽപ്പത്തിന്​ പകരം എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ ​െകാണ്ടുവരികയും ചെയ്യുകയാണ്​ ഒാലയുടെ ലക്ഷ്യമെന്നാണ് സൂചന.


നേരത്തേ 499 രൂപക്ക്​ വാഹനം ബുക്ക്​ ചെയ്യാനുള്ള അവസരവും ഒാല നൽകിയിരുന്നു. ബുക്കിങ്​ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക്​ നമ്പരിലെത്താനും ഒാലക്കായി. ജൂലൈ 15നാണ്​ ഇ.വി സ്​കൂട്ടർ ബുക്കിങ്​ ആരംഭിച്ചത്​. ബുക്കിങ്​ എന്നതിനുപകരം റിസർവ്വേഷൻ എന്നാണ്​ കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്​. തുക കുറവായതിനാലാണ്​ ഇത്രയധികം ബുക്കിങ്​ ലഭിച്ചതെന്നാണ്​ സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ്​ ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.


'ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. ഉപഭോക്തൃ മുൻഗണനകൾ ഇവികളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇത്​. ഓല സ്കൂട്ടർ ബുക്ക് ചെയ്​ത്​ ഇവി വിപ്ലവത്തിൽ പങ്കുചേർന്ന എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ജൂലൈ അവസാനം വാഹനം നിരത്തിലെത്തിക്കാനാണ്​ നീക്കം നടക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.