Posted On
date_range Updated On
date_range ഇന്ത്യയിൽ 24 മണിക്കൂറിനിടെ 500 ലേറെ പേർക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 500 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം 526 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 5915 ആയി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 109 ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ സജീവ രോഗികളുടെ എണ്ണം 6000ത്തിന് അടുത്തെത്തുന്നത്.
സീസണൽ ഇൻഫ്ലുവൻസയ്‌ക്കൊപ്പം കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തതോടെ, പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.