Posted On
date_range Updated On
date_range രാജ്യത്ത് ഇന്നും കോവിഡ് കേസുകൾ 3000 കടന്നു
ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ ഏറ്റവും ഉയർന്ന കോവിഡ് രോഗികളുടെ എണ്ണമാണിത്.
2.61 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുള്ളത്.
കഴിഞ്ഞ ദിവസം 3016 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ കേരളത്തിൽനിന്ന് 765 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലായിരുന്നു കൂടുതൽ. ജനിതക പരിശോധനക്ക് അയച്ചവയിൽ കൂടുതലും ഒമിക്രോൺ ആണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.