Posted On
date_range Updated On
date_range 2.47 ലക്ഷം പുതിയ കോവിഡ് കേസുകള്‍; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരെ കാണും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,47,417 healthപേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേതില്‍നിന്ന് 27 ശതമാനത്തിന്റെ വര്‍ധനയാണിത്.
ഇതോടെ, നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 11,17,531 ആയി. 84,825 പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 5,488 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ, കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാജ്യ വ്യാപക ലോക്ഡൗണിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.