Posted On
date_range Updated On
date_range 5,880 പേർക്ക്കൂടി കോവിഡ്; രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ വർധന തുടരുന്നു. 24 മണിക്കൂറിനിടെ 5,880 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 35,199 ആയി.
14 കോവിഡ് മരണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നാലു മരണം വീതം ഡൽഹിയിലും ഹിമാചൽ പ്രദേശിലുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണ നിരക്ക് 5,30,979 ആയും ഉയർന്നിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ സൗകര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ച മോക്ഡ്രിൽ ഇന്ന്. ഓക്സിജൻ ലഭ്യത, മറ്റു ഉപകരങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.