Posted On
date_range Updated On
date_range രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 310 മരണം
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,38,018 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് ശതമാനം കുറവാണിത്. 1,57,421 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു. നിലവില്‍ 17,36,628 പേരാണ് ചികിത്സയിലുള്ളത്.
310 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,86,761 ആയി.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പുതിയ കോവിഡ് കേസുകളില്‍ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 8,891 ആയും ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 8.31 ശതമാനം വര്‍ധനയാണിത്.
തിങ്കളാഴ്ച 68 ലക്ഷം കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.