ആലങ്ങാട്: സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ആരോഗ്യ അവബോധം സൃഷ്ടിക്കാനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച ജില്ലയില്‍ തുടക്കമാകും. ആരോഗ്യമേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക്തല ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും സി.എച്ച്.സി വരാപ്പുഴയുടെയും നേതൃത്വത്തിലാണ്‌ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. നീറിക്കോട് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള മന്ത്രി പി.രാജീവ് തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് മൃത്യുഞ്ജയം എലിപ്പനി നിയന്ത്രണ കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനവും നടക്കും. ബോധവത്കരണ പോസ്റ്റർ, വിഡിയോ എന്നിവയുടെ പ്രകാശനം, സ്വകാര്യ ആശുപത്രികൾക്കുള്ള ട്രീറ്റ്മെന്‍റ്പ്രോട്ടോകോൾ കൈമാറൽ, ഡോക്സി സൈക്ലിൻ വിതരണം, രായമംഗലം ആശ പ്രവർത്തകർ അവതരിപ്പിക്കുന്ന സ്കിറ്റ്, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, മാജിക് ഷോ, വിവിധ ആരോഗ്യവിഭാഗങ്ങളുടെ രോഗനിര്‍ണയ ക്യാമ്പുകള്‍, ക്വിസ് മത്സരം, കായികപ്രദര്‍ശന മത്സരങ്ങള്‍, എക്സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, യോഗ, മാനസികാരോഗ്യ ക്ലാസ് തുടങ്ങിയവ ആരോഗ്യമേളയുടെ ഭാഗമായി നടക്കും.

Tags:    
News Summary - Health fairs start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.