മാസങ്ങൾ നീണ്ട പോരാട്ടത്തിൽ കോവിഡിനെ തോൽപിച്ച്​ 71 കാരി റോസ മരിയ 

മഡ്രിഡ്​(സ്​പെയിൻ): ആശുപത്രിയിലെ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മരണത്തെ തോൽപിച്ച്​ റോസ മരിയ ഫെർണാണ്ടസ്​ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങിയിരിക്കുന്നു. കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ കഴിയു​േമ്പാൾ പലവട്ടമാണ്​ മരണം മുഖാമുഖം വന്നത്​. ഇപ്പോൾ ഈ 71കാരി നടക്കുകയും സംസാരിക്കുകയും ചെയ്യും. ‘‘ഒരാഴ്​ച മുമ്പ്​ എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കുമായിരുന്നില്ല. ഇപ്പോൾ എനിക്കതിനു കഴിയുന്നുണ്ട്​. അതിയായ സന്തോഷം തോന്നുന്നു’’-റോസ പറയുന്നു. 

മാർച്ച്​ ആറിനാണ്​ ശ്വാസതടസ്സത്തെ തുടർന്ന്​​ റോസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദിവസങ്ങൾക്കകം കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. അന്നുമുതൽ ആരോഗ്യപ്രവർത്തകർ കൃത്യമായി പരിചരിച്ചു. സ്​പെയിനിൽ കോവിഡ്​ സ്​ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും.
‘‘ഒാരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടു​േമ്പാഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട്​ പോലും എ​​​െൻറ അവസ്​ഥയെ കുറിച്ച്​ പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണ​ത്തി​െൻ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക്​ കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു -അവർ പറയുന്നു. 

ആഴ്​ച​കളോളം വ​​െൻറിലേറ്ററിലായിരുന്നു അവർ. അങ്ങനെ രക്ഷപ്പെടുന്ന രോഗികളിൽ പലരും സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ഓർമ നഷ്​ടപ്പെട്ടതായും പറയാറുണ്ട്​. എന്നാൽ റോസയുടെ കാര്യം മറിച്ചാണെന്ന്​ ഡോക്​ടർമാർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടുമാസത്തിലേറെയായി നീണ്ട ചികിത്​സക്കൊടുവിൽ അവർ ആരോഗ്യ തിരിച്ച്​ പിടിച്ചിരിക്കുന്നു. എല്ലാം ഒാർത്തെടുക്കാനും നടക്കാനും സംസാരിക്കാനും ഇപ്പോഴവർക്ക്​ സാധിക്കുന്നുണ്ട്​.

Tags:    
News Summary - spanish old wins covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.