‘‘കാൾ സെൻറർ വഴിയുള്ള മരുന്ന് വിതരണത്തിൽ അപകടങ്ങളുണ്ട്​’’; ഒരു ഫാർമസിസ്​റ്റിന്​ പറയാനുള്ളത്​

കോവിഡ്​ ഭീതിയിൽ രാജ്യം മുഴുവൻ വീടുകളിലാണ്​. തെരുവുകളിലും നിരത്തുകളിലുമെല്ലാം കനത്ത നിശബ്​ദത മാത്രം. നിത്യജ ീവിതത്തിന്​ വേണ്ട അത്യാവശ്യ സംവിധാനങ്ങൾ ഒഴികെയുള്ള മുഴുവൻ സേവനങ്ങളും അടച്ചിടാൻ രാജ്യം നിർബന്ധിതരായി. മനുഷ്യ ൻെറ മദ്യത്തോടുള്ള ആസക്തി മുന്നറിയിപ്പില്ലാതെ റദ്ദുചെയ്​താൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന അടിസ്ഥ ാനത്തിൽ അടച്ചിടാതിരുന്ന ബീവറേജ് പോലും ശക്തമായ പ്രതിഷേധത്തിനൊടുവിൽ രണ്ടാം ഘട്ടത്തിൽ അടച്ചിടേണ്ടി വന്നു.

അപ്പോഴും ഫാർമസി മേഖലയിൽ നിയന്ത്രണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഇതിൻെറ കാരണങ്ങൾ പലതാണ്​​. നമ്മുടെ കേരളത്ത ിലെ ഓരോ വീട്ടിലും, രക്ത സമ്മർദ്ദത്തിൻെറയോ ( Blood pressure ), പ്രമേഹ( Diabetis Mellitus ) ത്തിൻെറയോ ഹൃദയ രോഗങ്ങളുടെയോ, വൃക്ക രോഗങ്ങളുടെ യോ, മറ്റേതെങ്കിലും രോഗത്തിൻെറയോ മരുന്ന് കഴിക്കുന്ന ഒരാളെങ്കിലുമുണ്ടാകും.

പച്ചക്കറിയും പത്രവും പോലെ അനായാസം വിതരണം ചെയ്യാവു ന്നതല്ല മരുന്ന് വിതരണം. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാൾ സ​​​​െൻറർ വഴി പഞ്ചായത്തടിസ്ഥാനത്തിൽ, മരു ന്ന് വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്​. കണ്ണൂർ അടക്കമുള്ളിടങ്ങളിടങ്ങളിൽ മരുന്നുവാങ്ങ ാൻ ആളുകൾ പുറത്തിറണ്ടേതില്ലെന്നും കാൾ സ​​​​െൻറർ വഴി എത്തിക്കും എന്ന അറിയിപ്പ്​ നൽകിയിട്ടുണ്ട്​.

പഞ്ചായത്തടിസ്ഥാനത്തിൽ കാൾ സ​​​​െൻറർ വഴി ഓർഡർ സ്വീകരിക്കുന്നതിന്​ ഏറെ പരിമിതികളുണ്ട്​. ശരാശരി 250 മുതൽ 400 വീടുകൾ ഒരു വാർഡിൽ തന്നെയുണ്ടാകും​. ഒരു കോർപ്പറേഷൻ ഡിവിഷനിൽ 600 മുതൽ 1000 വീടുകൾ വരെയുണ്ടാകും. ശരാശരി വലിപ്പമുള്ള ഒരു പഞ്ചായത്തിലോ കോർപ്പറഷനിലോ ഉൾപ്പെടുന്ന വീടുകളുടെ എണ്ണത്തിൻെറ ബാഹുല്യം ഊഹിക്കാവുതയേുള്ളൂ. ഇവയെല്ലാം കൈകാര്യം ചെയ്യേണ്ടത്​ കാൾ സ​​​​െൻറിൽ നിന്നുള്ള ഒരാളാകും. കാൾ സ​​​​െൻറർ വഴി വിളിക്കാൻ പറ്റുന്നവരുടെയും മരുന്നു ലഭിക്കുന്നവരുടെയും എണ്ണം വളരെ പരിമിതമാണെന്ന് കണക്കുകളിൽ നിന്നുതന്നെ മനസ്സിലാക്കാം.

ഈ സംവിധാനത്തിലെ മറ്റൊരു പ്രതിസന്ധി, സ്വന്തമായി പ്രിസ്ക്രിപ്ഷൻ വായിച്ച് മരുന്ന് തിരിച്ചറിയാൻ കഴിയുന്നവരും വാട്സപ്പ് സന്ദേശമയക്കാനറിയുന്നവരുടെയും എണ്ണം വളരെ പരിമിതമാണെന്നതാണ്.

കാൾ സെന്റർ കൈകാര്യം ചെയ്യുന്നത് മരുന്ന് മേഖലയുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്നാണ്​ മറ്റൊരു വെല്ലുവിളി. കാൾസ​​​​െൻററിൽ ക്ലാർക്ക് തൊട്ട് സന്നദ്ധ പ്രവർത്തകരും പൊലീസും ജില്ല ജഡ്​ജും എം.എൽ.എയും വരെയുണ്ടാകും. പല മരുന്നുകളും സമയ ബന്ധിതമായി കഴിക്കേണ്ടതും ചിലത് നിർത്തേണ്ടതും മറ്റു ചിലത്​ ഊഷ്​മാവിനനുസരിച്ച്​ പ്ര​േത്യക പരിചരണത്തിൽ സൂക്ഷിക്കേണ്ടതുമാണ്​. മയക്ക് മരുന്നുകളുടെ ഫലം സൃഷ്​ടിക്കുന്ന ചില മരുന്നുകളുമുണ്ട്​. ഇത്തരം ഗുരുതര പ്രത്യാഘാതമുള്ള മരുന്നുകൾ ഫാർമസി മേഖലയിലെ വിദഗ്​ധർ കൈകാര്യം ചെയ്യാതിരുന്നാൽ വലിയ അപകടം സൃഷ്​ടിക്കും.

ബീവറേജ് പൂട്ടിയ സാഹചര്യത്തിൽ സൈക്കോ ട്രോപിക്, ന്യൂറോ സംബന്ധമായ മരുന്ന് നൽകുന്നതിൽ കൃത്യമായ നിർദേശങ്ങൾ പാലിക്കണമെന്നും അല്ലങ്കിൽ ദുരുപയോഗത്തിനുള്ള സാധ്യതയുണ്ടെന്നും ഫാർമസികൾക്ക് കൃത്യമായ സർക്കുലർ നൽകിയിട്ടുണ്ട്​. പക്ഷേ ഇത്തരം മരുന്നുകൾ കാൾ സ​​​​െൻറർ വഴി വാങ്ങിക്കാൻ വരുന്നവരിൽ പൊലീസ്​ അടക്കമുള്ളവരും ഉൾപ്പെടുന്നു എന്നത്​ ഗൗരവകരമായ തമാശയാണ്​.പൊലീസടക്കമുള്ളവർ മരുന്നിന് വരുമ്പോൾ അധികാരത്തെ ഭയന്ന്​ പലരും തിരിച്ചൊന്നും ചോദിക്കാറില്ല. പൊലീസ്​ അടക്കമുള്ളവർക്ക്​ പോലും ഇതിൻെറ ഗൗരവം അറിയില്ല എന്നതാണ്​ വാസ്​തവം.

കാൾ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മരുന്ന് വീട്ടിലെത്തുക, ഡയബറ്റിക് മെലിറ്റസിനുള്ള മരുന്ന്, ഹൃദയ രോഗത്തിനുപയോഗിക്കുന്ന നിക്കോറാൻഡിൽ, നേത്ര രോഗ മരുന്നുകൾ എന്നിങ്ങനെയുള്ള പലതും റഫ്രിജറേറ്റിൽ സൂക്ഷിക്കേണ്ടതാണ്. ഇത്തരം മരുന്നുകൾ യാതൊരു വിധ സുരക്ഷ സംവിധാനവുമില്ലാതെയാണ് വിതരണം ചെയ്യപ്പെടുന്നത്.

ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ കേരളം കൊറോണയെ നേരിടുന്നുണ്ട്​. പക്ഷേ, മരുന്നുകൾക്കായി കാൾസ​​​​െൻററുകൾ തുറക്കാനുള്ള തീരുമാനത്തിൽ സർക്കാർ ഫാർമസി മേഖലയിലെ വിദഗ്​ധ നിർദേശം തേടിയോ എന്ന സംശയമുണ്ട്​. ഈ പ്രതിസന്ധിയെ മറികടക്കാനായി ഏതാനും പരിഹാരമാർഗങ്ങൾ ചുവ​ടെ​ ചേർക്കുന്നു.

1. പഞ്ചായത്തടിസ്ഥാനത്തിലുള്ള കാൾ സ​​​​െൻററിനുപകരം പകരം വാർഡ് അടിസ്ഥാനത്തിലാക്കുക.

2. ജനങ്ങളുടെ ഫോൺവിളികൾ കൈകാര്യം ചെയ്യുന്നതിനായി ഫാർമസിസ്റ്റിനെയോ ഫാർമസി സെയിൽസ്മാൻമാരെയോ ഉപയോഗപ്പെടുത്തുക.

3. മരുന്നുകളറിയുന്നവരെ വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാകാത്ത പ്രതിസന്ധി മറികടക്കാൻ, പഞ്ചായത്തടിസ്ഥാനത്തിലെങ്കിലും ഒരാളെ നിശ്ചയിക്കുക. തുടർന്ന്​ വാർഡിൽ നിന്നെത്തുന്ന കുറിപ്പടികൾ മരുന്ന് മേഖലയുമായി ബന്ധപ്പെട്ടവർ തന്നെ തരം തിരിക്കുന്ന സാഹചര്യം സൃഷ്​ടിക്കുക.

4. കാൾ സ​​​​െൻറർ വഴി അവശ്യ മരുന്നുകൾ അറിയിക്കാൻ കഴിയായത്തവരുടെ പ്രിസ്ക്രിപ്ഷൻ ശേഖരിക്കാനുള്ള സംവിധാനം വാർഡ് അടിസ്ഥാനത്തിൽ ഒരുക്കുക.

5. ഓരോ ജില്ലയിലെയും വിവിധ ഭാഗങ്ങളിലുള്ള ഫാർമസി മേഖലയിലുള്ളവരെ ഈ ആവശ്യത്തിന്ന് വേണ്ടി ഓൺലൈൻ വഴി സഹകരിപ്പിക്കാവുന്നതാണ്.

ഈ മേഖലയിൽ അടിയന്തിര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ, ലോക്ക് ഡൗണിനെ മറി കടന്ന് ജനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം കൊറോണയെക്കാളും ഭീതിയുണർത്തുന്നത്​ നിലവിലുള്ള അസുഖങ്ങളാണ്​. സർക്കാർ ഈ നിർദേശങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

(എഫ്​.ഐ.ടി.യു സംസ്ഥാന സെ​ക്രട്ടറിയും ഫാർമസിസ്​റ്റുമാണ്​ ലേഖിക)

Tags:    
News Summary - kerala pharmacy call center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.