കാൽമുട്ട് മാറ്റിവെക്കൽ: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സന്ധി തേയ്മാനം ഏറെ ആളുകളെ അലട്ടുന്ന രോഗമാണ്. പ്രായാധിക്യം മൂലമോ, വാതസംബന്ധമായ അസുഖങ്ങളാലോ, അപകടം കാരണമോ സന്ധി കള്‍ക്കുണ്ടാവുന്ന തേയ്മാനം ചികിത്സിക്കുന്നതിനുള്ള മാര്‍ഗമാണ് സന്ധിമാറ്റിവെക്കല്‍ (Joint Replacement). കേടുവന്ന സന്ധിയു ടെ ഉപരിതലഭാഗം നീക്കി പകരം ആ ഭാഗത്ത് കൃത്രിമ സന്ധിഭാഗങ്ങള്‍ വെച്ച് പിടിപ്പിക്കുക വഴി രൂപവൈകൃതവും വേദനയും ഇല്ല ാതാക്കുന്ന ശസ്ത്രക്രിയയാണിത്. സാധാരണയായി കാല്‍മുട്ടും ഇടുപ്പുമാണ് മാറ്റിവെക്കാറ്. ചില സന്ദര്‍ഭങ്ങളില്‍ തോള ്‍, കൈമുട്ട്, കാല്‍ക്കുഴ തുടങ്ങിയ സന്ധികളും മാറ്റിവെക്കാറുണ്ട്. കാൽമുട്ട് മാറ്റിവെക്കലിനെക്കുറിച്ച് അറിയേണ് ട കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.

രോഗ നിർണയം
അസ്ഥിരോഗ വിദഗ്ധന് രോഗവിവരം, എക്‌സറെ പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ സന്ധിയുടെ അവസ്ഥ മനസ്സിലാക്കാനും വേണ്ട ഉപദേശങ്ങള്‍ നല്‍കാനും സാധിക്കും. ചില സാഹചര്യങ്ങളില്‍ രക്തപരിശോധന, എം.ആര്‍.ഐ സ്‌കാനിങ്, താക്കോല്‍ദ്വാര ശസ്ത്രക്രിയ തുടങ്ങിയവ രോഗനിര്‍ണ്ണയത്തിന് ആവശ്യമായി വന്നേക്കാം. സന്ധിവേദനയുടെ ആരംഭഘട്ടങ്ങളില്‍ പാരസിറ്റമോള്‍ രൂപത്തിലുള്ള വേദനസംഹാരികളും കാല്‍സ്യം, വിറ്റാമിന്‍ ഡി, ഗ്ലകോസമിന്‍ മുതലായ മരുന്നുകളും, ഫിസിയോതെറാപ്പിയും ചെയ്തുനോക്കാവുന്നതാണ്. ഇത്തരം ചികിത്സകള്‍ ഫലം കാണാതെ വരുകയാണെങ്കില്‍ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

മുട്ട് വേഗത്തില്‍ പൂര്‍വസ്ഥിതിയിൽ
ശസ്ത്രക്രിയയില്‍ പേശികളില്‍ മുറിവുകളില്ലാതെ തന്നെ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ 100 ശതമാനം കൃത്യതയോടുകൂടി ഇംപ്ലാന്‍റ് സ്ഥാപിക്കുന്നതിനാല്‍ മുട്ടിന്‍റെ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് 48 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വേദന ഇല്ലാതാക്കുന്നതിനായി നൂതന അനസ്തീസ്യ സംവിധാനത്തിലൂടെ ചെറിയ ട്യൂബ് വഴിമുട്ടിലേക്കുള്ള ഞരമ്പിലേക്ക് മരുന്ന് നല്‍കുന്നു. ശസ്ത്രക്രിയക്ക് ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയമാണ്‌ വേണ്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലു മണിക്കൂറിന് ശേഷം പേശികള്‍ക്ക് ആയാസവും ബലവും വര്‍ധിപ്പിക്കുന്നതിനുള്ള ഫിസിയോതെറാപ്പിയും വാക്കറിന്‍റെ സഹായത്തോടെ രോഗി നടക്കാനും തുടങ്ങുന്നു.

ശേഷം പ്രത്യേക വ്യായാമം
ഓരോ മസിലിന്‍റെയും പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ വഴി നിര്‍ണയിക്കുകയും പ്രവര്‍ത്തനക്കുറവുള്ള മസിലിനെ ബലപ്പെടുത്തുതിന് അത്യാധുനിക ഫിസിയോതെറാപ്പി സംവിധാനത്തിലൂടെ പ്രത്യേക വ്യായാമവും നല്‍കുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസത്തെ ആശുപത്രിവാസം മാത്രമാണ് വേണ്ടിവരുന്നത്. സാധാരണയായി മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ 10 ദിവസം വരെ ആശുപത്രിവാസവും നടക്കുന്നതിന് രണ്ടു ദിവസവുമാണ്‌ വേണ്ടി വരുന്നത്. ശേഷം രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ചെറിയതോതിൽ വേദനസംഹാരികള്‍ വേണ്ടി വന്നേക്കാം. രണ്ട് മുതല്‍ നാല് മാസങ്ങള്‍ക്കുള്ളിൽ രോഗി പൂര്‍ണ സുഖം പ്രാപിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുകയും ചെയ്യും. ജോഗിങ്, സൈക്ലിങ് മുതലായ ആയാസം കുറഞ്ഞ പരിശീലനങ്ങളില്‍ മുഴുകാം.


കൃത്രിമ സന്ധിയുടെ ആയുസ്
ശസ്ത്രക്രിയയിലൂടെ സന്ധിയുടെ തേയ്മാനം വന്ന ഭാഗങ്ങള്‍ പ്രത്യേകം രൂപകല്‍പന ചെയ്ത കട്ടിങ്ങ് 'ബ്ലോക്കുകളും' ബ്ലേഡും ഉപയോഗിച്ച് നീക്കുകയുമാണ് ചെയ്യുന്നത്. ആ ഭാഗങ്ങള്‍ പള്‍സ് ലവാജ് എന്ന ഉപകരണം ഉപയോഗിച്ച് വൃത്തിയാക്കുകയും ആ ഭാഗത്ത് കൃത്രിമ സന്ധി വെച്ച്പിടിപ്പിക്കുകയും ചെയ്യുന്നു. ചില പ്രത്യേക ലോഹസങ്കരം, ടൈറ്റാനിയം, പ്ലാസ്റ്റിക്, ഓക്‌സീനിയം, സെറാമിക് എിവ ഉപയോഗിച്ചാണ് പ്രോസ്തസിസ് എന്ന് വിളിക്കുന്ന കൃത്രിമ സന്ധി നിര്‍മ്മിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത ബോൺ സിമൻറ് അല്ലെങ്കില്‍ അസ്ഥികള്‍ തന്നെ അകത്തേക്ക് വളരാവുന്ന ഹൈഡ്രോക്‌സി അപറൈറ്റ് കലര്‍ന്ന പ്രോസ്തസിസ് എന്നീ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് ഇത്തരം കൃത്രിമ സന്ധികള്‍ നമ്മുടെ അസ്ഥികളില്‍ ഉറപ്പിക്കുന്നത്.

പ്രായമായ ആളുകളില്‍ സിമന്‍റ് മുഖേന ഉറപ്പിക്കുന്നതും ചെറുപ്പക്കാരില്‍ അസ്ഥി അകത്തോട്ട് വളരുന്നതുമായ കൃത്രിമ സന്ധികളാണ് സാധാരണയായി ശുപാര്‍ശ ചെയ്യാറുള്ളത്. ഏകദേശം പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെയാണ് ഒരു കൃത്രിമ സന്ധിയുടെ ആയുസ്സ്. ശേഷം അത് വീണ്ടും മാറ്റിവെക്കേണ്ടതായി വരാം.

Tags:    
News Summary - Joint Replacement-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.