ലക്ഷം സ്ത്രീകളില്‍ 50 പേര്‍ക്ക് സ്തനാര്‍ബുദം

ലോകത്താകമാനമുള്ള അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്വാസകോശാര്‍ബുദമാണെങ്കില്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളില്‍ അമ്പതു പേര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നാണ് കണക്ക്. സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണിത്. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. 70 ശതമാനം സ്തനാര്‍ബുദങ്ങളും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനെ ആശ്രയിച്ചാണുള്ളത്.  30 ശതമാനം മാത്രമേ മറ്റു നിലക്ക് ബാധിക്കുന്നുള്ളൂവെന്ന് മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗം സര്‍ജന്‍ ഡോ. ദീപക് ദാമോദരന്‍ പറഞ്ഞു. പ്രായം വര്‍ധിക്കും തോറും സ്തനാര്‍ബുദബാധക്കുള്ള സാധ്യത ഏറുന്നു.

സ്തനാര്‍ബുദം  പാരമ്പര്യരോഗമല്ളെങ്കിലും പത്തു ശതമാനം അപ്രകാരം ലഭിക്കുന്നുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുണ്ടെങ്കില്‍ വരാന്‍ സാധ്യത കൂടും.  പത്തു വയസ്സിനു മുമ്പുള്ള  ആര്‍ത്തവാരംഭവും 60 വയസ്സിനു ശേഷമുള്ള ആര്‍ത്തവവിരാമവും സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. കൊഴുപ്പുകൂടിയ ഭക്ഷണം, ആല്‍ക്കഹോളിന്‍െറ അമിതമായ ഉപയോഗം ഇവ സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ്.ഗര്‍ഭനിരോധ ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, ആര്‍ത്തവവിരാമക്കാരില്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ എന്നിവ സ്തനാര്‍ബുദത്തിനു  സാഹചര്യം അനുകൂലമാക്കുന്നു.

സ്തനാര്‍ബുദം വരാന്‍ ഏറ്റവും സാധ്യത 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കാണ്. രോഗബാധിതരില്‍ തൊണ്ണൂറു ശതമാനവും പ്രായമായവരാണ്. പാലൂട്ടല്‍ ദൈര്‍ഘ്യം കുറച്ചവരിലും 35 വയസ്സു വരെ കുട്ടികളില്ലാത്തവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഗര്‍ഭിണിയാകാത്ത സ്ത്രീകള്‍, ആര്‍ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍, ജനിതക വ്യതിയാനം ഉണ്ടായ ബ്രസ്റ്റ് കാന്‍സര്‍ ജീനുകളുള്ളവര്‍ ഇവരിലെല്ലാം സ്തനാര്‍ബുദ സാധ്യത കൂടുതലുണ്ട്. കൂടുതല്‍ പ്രസവിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത വളരെ കുറവാണ്. 30 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ സ്വയം പരിശോധനക്ക് വിധേയരാകണം. സംശയമുള്ള മുഴകള്‍ അര്‍ബുദമല്ളെന്ന് ഡോക്ടറെ കാണിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മാമോഗ്രാം പോലുള്ള പരിശോധനകള്‍ സ്തനാര്‍ബുദത്തെ കണ്ടത്തൊനുള്ള മാര്‍ഗമാണ്. ഭേദമാകുന്ന രോഗമാണ് സ്തനാര്‍ബുദം. സര്‍ജറി, റേഡിയേഷന്‍, കീമോതെറപ്പി, ഹോര്‍മോണ്‍ തെറപ്പി എന്നിവയാണ് ചികിത്സകള്‍. ലോകത്താകമാനം സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായും രോഗം നേരത്തേ കണ്ടത്തെുന്നതിനായും ഒക്ടോബര്‍ സ്തനാര്‍ബുദ മാസമായി ആചരിച്ചു. വിവിധ പരിപാടികളും ബോധവത്കരണ ക്ളാസുകളും ഇതോടനുബന്ധിച്ച് ജില്ലയിലും വിവിധ സംഘടനകള്‍  പലയിടങ്ങളിലായി സംഘടിപ്പിച്ചു. 

Tags:    
News Summary - breast cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.