ഹൃദയത്തെ കൊല്ലുന്ന പുകയില

എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. ഇത്തവണത്തെ പുകയില വിരുദ്ധ ദിനം 'പുകയിലയും ഹൃദയ രോഗങ്ങളും' എന്ന പ്രമേയത്തിലധിഷ്ഠിതമാണ്. പുകയില ഹൃദയാരോഗ്യത്തിനുണ്ടാക്കുന്ന നാശം, പുകവലി മൂലമുണ്ടാകുന്ന മരണസംഖ്യ എങ്ങനെ കുറക്കാം, പുകയില ഉപയോഗിക്കാതിരിക്കുമ്പോള്‍ ഹൃദ്രോഗ സാധ്യത കുറയുതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നീ വിഷയങ്ങളിലാണ് ലോകാരോഗ്യ സംഘടന ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയാണ് ലോകത്ത് കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്നത്. ഹൃദയ രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്​ പുകയിലയുടെ ഉപയോഗമാണ്. പുകയില അപകടകാരിയാണെന്ന്​ അറിയാത്തവര്‍ വിരളമായിരിക്കും. അതേസമയം ഈ വിപത്തിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നുമുണ്ട്. പുകവലിയുടെ പരിണിത ഫലമായുണ്ടാകുന്ന അസുഖങ്ങള്‍ മൂലമാണ് അതുപയോഗിക്കുവര്‍ മരണപ്പെടുന്നത്. ഹൃദയാഘാതം, രക്തപ്രവാഹം തടയപ്പെടല്‍, അമിത രക്തസമ്മര്‍ദം തുടങ്ങിയവയെല്ലാം പുകവലിയുടെ ഭാഗമായി കണ്ടുവരുന്ന ഹൃദയ-അനുബന്ധ രോഗങ്ങളാണ്.

പുകയില ഉൽപങ്ങളുടെ ഉപയോഗം, കൂടിയ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, വ്യായാമക്കുറവ്, അമിതവണ്ണം, പ്രമേഹം എന്നിവയാണ് ഗുരുതരമായ ഹൃദയ രോഗങ്ങള്‍ക്കു കാരണമാകുന്ന മുഖ്യ ഘടകങ്ങള്‍. ഇവ നമുക്കു നിയന്ത്രിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 

പുകയില ഉപയോഗം ഹൃദയത്തിനും ധമനികള്‍ക്കും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഒപ്പം മറ്റു ഘടകങ്ങള്‍ കൂടി ചേരുന്നതോടെ ഹൃദ്രോഗം വഴിയുള്ള അപകട സാധ്യത ഏറും. പുകവലി രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും കായിക വ്യായാമത്തിനുള്ള സധ്യത കുറക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. അതു രക്തം കട്ട പിടിക്കാനുള്ള സാധ്യത ഉയര്‍ത്തും. ബൈപ്പാസ് ശസ്ത്രക്രിയക്കു ശേഷവും തുടര്‍ച്ചയായി ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. പുകവലി 50 വയസ്സിനു താഴെയുള്ളവരില്‍ അതിനു മുകളിലുള്ളവരെക്കാള്‍ ആനുപാതികമായ അപകട സാധ്യത സൃഷ്ടിക്കുന്ന​ു. 

പുകവലിക്കുകയും ഗര്‍ഭനിരോധന ഗുളികകള്‍ വിഴുങ്ങുകയും ചെയ്യുന്ന സ്ത്രീകളില്‍, പുകവലിക്കാതെ ഇത്തരം ഗുളികകള്‍ കഴിക്കുവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത താരതമ്യേന കൂടുതലായിരിക്കും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ (എച്ച്.ഡി.എല്‍) അളവ് കുറക്കാന്‍ പുകയില കാരണമാകും. സിഗരറ്റ് വലിക്കുന്നവരുടെ കുടുംബത്തിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വലിയ തോതില്‍ വര്‍ധിപ്പിക്കുന്നു. 

ഹൃദയാഘാതത്തിന്​ പുകയില ഉപയോഗവുമായി അഭേദ്യമായ ബന്ധമുണ്ട്​. ഇടക്കിടെ പുകവലിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും അതുവഴി കൊളസ്‌ട്രോള്‍ രൂപീകരണം കൂട്ടുകയും ചെയ്യുന്നു. അത് സ്വാഭാവികമായും രക്തം കട്ട പിടിക്കാനുള്ള പ്രവണത ഉയര്‍ത്തുകയും ചെയ്യും. പുകവലിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അതുകൊണ്ടു തന്നെ വളരെക്കൂടുതലായിരിക്കും.  ക്ഷീണിച്ച രക്തക്കുഴല്‍ രക്തം നഷ്ടപ്പെടുന്നതിനും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയുന്നതിനും കാരണമാകുന്നു. രണ്ടും സ്‌ട്രോക്കിന് വഴിവെക്കും. രക്തധമനികളുടെ ബാഹ്യമായ തകാരാറിനും പുകവലി കാരണമാകുന്നുണ്ട്. പുകവലി കാരണം ധമനികളുടെയും ഞരമ്പുകളുടെയും മേലുണ്ടാകുന്ന വര്‍ധിച്ച സമ്മര്‍ദം അവയുടെ ബാഹ്യമായ കേടുപാടിനു കാരണമാകുന്നു. തുടര്‍ച്ചയായ പുകലവി രക്തധമനികളുടെ മേല്‍പാളികളില്‍ അസാധാരണ വീക്കത്തിനും വഴിയൊരുക്കും.

പുകയിലയില്‍ 5000ത്തിലേറെ രാസഘടകങ്ങള്‍ കണ്ടുവരുന്നുണ്ട്. അവയില്‍ നൂറുകണക്കിന് ഘടകങ്ങള്‍ മനുഷ്യാരോഗ്യത്തിന് അപകടകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബറ്റാഡിന്‍, ആര്‍സെനിക്, ബെന്‍സീന്‍ തുടങ്ങിയവയാണ് പുകയിലയില്‍ കാണുന്ന അപകടകരമായ രാസഘടകങ്ങള്‍. 

പുകവലിക്കാര്‍ മാത്രമല്ല അതി​​​െൻറ അപകടത്തിനു കാരണമാകുന്നതെന്നതാണ് ഏറെ ദുഃഖകരമായ വസ്തുത. പുകവലിക്കാര്‍ ഊതിവിടുന്ന പുക ശ്വസിക്കുന്ന പരോക്ഷ വലിക്കാര്‍, (പാസ്സീവ് സ്‌മോക്കേഴ്‌സ്) വിശേഷിച്ച് കുട്ടികള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പാത്രമാകുന്നുണ്ട് എന്നത് വിസ്മരിച്ചു കൂടാ. പരോക്ഷ പുകവലിക്കാരില്‍ രക്ത സമ്മര്‍ദവും കൊളസ്‌ട്രോളും കൂടിവരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്നോ തൊഴിലിടങ്ങളില്‍ നിന്നോ ഉള്ള പരോക്ഷ പുക ശ്വസിക്കുവര്‍ക്ക് അതില്ലാത്തവരെക്കാള്‍ 25-30 ശതമാനം ഹൃദ്രോഗ സാധ്യതയുണ്ടെും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്ക് അല്ലാത്തവരെക്കാള്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ കൂടുതലായിരിക്കും.

കൃത്യമായി മരുന്നുപയോഗിക്കുകയാണെങ്കില്‍ പുകവലിയില്‍ നിന്ന്​ മോചനം നേടാന്‍ സാധിക്കും. പുകവലി നിര്‍ത്തിയാല്‍ കണ്ടുവരുന്ന തലവേദന, മറ്റ് അസ്വസ്ഥതകള്‍ തുടങ്ങിയവ നിക്കോട്ടിന്‍ തിരിച്ചെടുക്കുന്ന (നിക്കോട്ടിന്‍ റിപ്ലേസ്‌മ​​െൻറ്​) മരുന്നുകള്‍ കൊണ്ടു ക്രമേണ മാറ്റിയെടുക്കാനാകും. അത് വ്യക്തികള്‍ക്ക് പുകവലിക്കാനുള്ള പ്രവണത കുറക്കാന്‍ സഹായിക്കുന്നു. നിക്കോട്ടിന്‍ വിരുദ്ധ ഘടകങ്ങള്‍ ചേര്‍ന്ന മരുന്നുകള്‍ പുകവലിക്കാനുള്ള ആഗ്രഹത്തിനു കടിഞ്ഞാണിടും. പുകയില ഉല്പങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിക്കോട്ടിന്‍ റിപ്ലേസ്‌മ​​െൻറ്​ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നത് ഏറെ അപകടകരമായിരിക്കും. നിക്കോട്ടിന്‍ റിപ്ലേസ്‌മ​​െൻറ്​ മരുന്നുകള്‍ പുകവലി പൂര്‍ണമായി നിര്‍ത്തിയ ശേഷമായിരിക്കണം ഉപയോഗിക്കുന്നത്. 

നിക്കോട്ടിന്‍ റിപ്ലേസ്‌മ​​െൻറ്​ മരുന്നുകളുടെ പ്രയോഗം സാധാരണഗതിയില്‍ രണ്ട്- മൂന്നു മാസം നീണ്ടു നില്‍ക്കും. പുകവലി നിര്‍ത്തിയ ഉടനെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നോൺ നിക്കോട്ടിന്‍ റിപ്ലേസ്‌മ​​െൻറ്​ മരുന്നുകള്‍ വളരെയേറെ സഹായകമായിരിക്കും. രക്തപ്രവാഹം വര്‍ധിപ്പിക്കാനും രക്ത സമ്മര്‍ദവും ഹൃദയ മിടിപ്പും മെച്ചപ്പെടുത്താനും രക്തത്തിലെ കാര്‍ബൺ മോണോക്‌സൈഡി​​​െൻറയും ഓക്‌സിജ​​​െൻറയും അളവ് സാധാരണ നിലയിലാക്കാനും ഈ മരുന്നുകള്‍ സഹായിക്കും. പുകവലി ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കകം തന്നെ നിങ്ങളുടെ ശ്വാസോസ്​ച്ഛാസം സുഗമമാവുകയും മണക്കാനും രുചിക്കാനുമുള്ള കഴിവ് മെച്ചപ്പെടുകയും ചെയ്യും. അതോടെ പുകവലിക്കാനുള്ള നിങ്ങളുടെ താല്പര്യം ദിനം പ്രതി കുറയുകയും നിങ്ങളുടെ ആന്തരികാവയവങ്ങള്‍ സാധാരണ സ്ഥിതി കൈവരിക്കുകയും ചെയ്യും.

 

Tags:    
News Summary - Tobaco Kills Heart - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.