സൂക്ഷിച്ചാൽ െഡങ്കി​പ്പ​നി​ തടയാം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ െഡങ്കിപ്പനി പടർന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇൗഡിസ് ഇൗജിപ്തി വിഭാഗത്തിൽപെടുന്ന കൊതുകുകൾ പടർത്തുന്ന പനിയാണ് ഡെങ്കിപ്പനി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇൗ പനി പടരില്ല.  ഡെങ്കു ൈവറസിനെ വഹിക്കുന്ന കൊതുകുകൾ കടിച്ചാൽ മാത്രമേ പനി പടരൂ. െകാതുകുകൾ പെരുകുന്നത് ഒഴിവാക്കിയാൽ െഡങ്കിപ്പനിയെ നിയന്ത്രിക്കാൻ സാധിക്കും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

  • പെെട്ടന്ന് ഉണ്ടാകുന്ന കടുത്തപനി
  • ശക്തമായ തലവേദന
  • ലസികാഗ്രന്ഥി വീക്കം
  • ശക്തമായ സന്ധി–മസിൽ വേദന
  • തൊലിയിൽ തടിപ്പ് (ആദ്യ പനിക്ക് ശേഷം രണ്ടു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടും)
  • ചെറുതായി തുടങ്ങി ശക്തമാകുന്ന തലക്കറക്കം, ഛർദ്ദി
  • മൂക്കിൽ നിന്നും മോണയിൽ നിന്നും ചെറുതായി രക്തമൊഴുകുക
  • ജ്വരം

ഡെങ്കിപ്പനിക്ക് ചികിത്സയില്ല. ഇതിെൻറ ലക്ഷണങ്ങൾക്കാണ് മരുന്ന് നൽകുന്നത്. പനിക്കും തലവേദനക്കും സന്ധി വേദനക്കുമെല്ലാം മരുന്ന് നൽകാം എന്നതല്ലാതെ ഡെങ്കിപ്പനിക്കായി പ്രത്യേക മരുന്നില്ല. നന്നായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. ഒരുതവണ പനി കുറഞ്ഞ ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

ഗുരുതരാവസ്ഥ
ഡെങ്കു ഹെമറേജിക് ഫീവർ എന്ന ഗുരുതരാവസ്ഥ ഡെങ്കിപ്പനി ബാധിച്ച ചിലർക്ക് വരാം. സ്ത്രീകൾക്കും 12 വയസിനു താഴെയുള്ളവർക്കും പ്രതിരോധശക്തി കുറവായവർക്കും ഡെങ്കു ഹെമറേജിക് ഫീവർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. രക്തചംക്രമണ സംവിധാനത്തെയും കരളിനെയും ഇത് ഗുരുതരമായി ബാധിക്കും. രക്തക്കുഴലുകളും ലാസികാവ്യൂഹവും നശിക്കുകയും മൂക്കിലൂടെയും മോണയിലൂടെയും രക്തമൊഴുകുകയും ചെയ്യും.

ഡെങ്കു ഹെമറേജിക് ഫീവർ എന്ന അവസ്ഥ ഡെങ്കു ഷോക്ക് സിൻഡ്രോമിലേക്ക് നയിക്കും. ഇത് പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞ് രക്തം വാർന്നു പോകുന്നതിനും മരണത്തിനുവരെയും ഇടയാക്കും.

ഡെങ്കിപ്പനിക്കെതിരെ കുത്തിവെപ്പുകളൊന്നുമില്ല. അതിനാൽ  പനി വരുന്നതു തടയാൻ കൊതുകു കടി ഒഴിവാക്കുക എന്നതു മാത്രമാണ് പരിഹാരം.



ഇതിന് എന്തെല്ലാം ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിർേദശിക്കുന്നു:-

  • ഈഡിസ് കൊതുകുകൾ സാധാരണ മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങൾ, വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
  • ഫ്രിഡ്ജിന്‍റെ പിറകിലെ േട്ര, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ, ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് തുടങ്ങിയവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഒഴിവാക്കുക
  • ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമൻറ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക
  • മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക
  • എലി, അണ്ണാൻ തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കൾ എന്നിവ ആഴ്ചയിലൊരിക്കൽ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക
  • റബർ തോട്ടങ്ങളിലെ റബർപാൽ ശേഖരിക്കുന്നതിനുളള ചിരട്ട, കപ്പ് എന്നിവ കമഴ്ത്തിവെക്കുക
  • വീടിന്‍റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുകയോ ചാല്കീറി വെള്ളം വറ്റിച്ചു കളയുകയോ ചെയ്യുക
  • ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് ചപ്പുചവറുകളും മണ്ണും മറ്റും നീക്കുക
  • സെപ്റ്റിക് ടാങ്കിന്‍റെ വെന്‍റ് പൈപ്പിെൻറ അഗ്രം കൊതുകുവല കൊണ്ട് കെട്ടുക. സ്ലാബിനിടയിലെ വിടവുകൾ, സുഷിരങ്ങൾ എന്നിവ സിമൻറ് കൊണ്ട് അടക്കണം.
  • കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗണ്ടനുകൾ, താൽകാലിക ജലാശയങ്ങൾ എന്നിവയിൽ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവ നിക്ഷേപിക്കുക
  • ഉറങ്ങുന്ന സമയത്ത് കൊതുകു കടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക
Tags:    
News Summary - Dengue Fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.