വർഷിപ് സെന്‍റർ കോളജ് ഓഫ് തിയോളജിൽനിന്ന് പഠനം പൂർത്തിയാക്കി ബിരുദം സ്വീകരിച്ചവർ

വർഷിപ് സെന്‍റർ കോളജ് ഓഫ് തിയോളജി ബിരുദദാനം നടന്നു

ഷാർജ: ഇന്‍റർനാഷനൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിഷൻ അംഗീകാരം ഉള്ള വർഷിപ് സെന്‍റർ കോളജ് ഓഫ് തിയോളജിയിൽ പഠിച്ചിറങ്ങിയവരുടെ ബിരുദദാനം നടന്നു. ഡോ. സ്റ്റാലിൻ കെ. തോമസ് (ഐ.എ.ടി.എ ഇന്‍റർനാഷനൽ ഡയറക്ടർ), ഡോ. ജെയിംസ് ആൻഡ്രൂ വിൽസൺ കാനഡ (ഐ.എ.ടി.എ ഇന്‍റർനാഷനൽ ഓർഗനൈസർ) എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐ.പി.സി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റിലെ ഏക ബൈബിൾ കോളജ് ആണ് വർഷിപ് സെന്‍റർ കോളജ് ഓഫ് തിയോളജി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്‌ലർ ഓഫ് തിയോളജി, ഡിപ്ലോമ ഇൻ തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്. കോളജ് ഡയറക്ടർ ഡോ. വിൽ‌സൺ ജോസഫ് അധ്യക്ഷത വഹിച്ചു. ഷാർജ ഭരണാധികരിയുടെ കുടുംബാംഗമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി ആശംസകൾ അറിയിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള കോഴ്സുകൾ സെപ്റ്റംബർ 23ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റോയ് ജോർജ് അറിയിച്ചു. വിവരങ്ങൾക്ക്: 050 481 4789, 050 499 3954.

Tags:    
News Summary - Worship Center College of Theology Graduation Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.