ഷാർജ: വമ്പൻ പുസ്തകങ്ങൾ വായിക്കുന്ന മുതിർന്നവർക്കു മാത്രമല്ല, അക്ഷരം പഠിച്ചു വളരുന്ന കുഞ്ഞുങ്ങൾക്കു കൂടിയുള്ളതാണ് ഷാർജ പുസ്തക മേള. സ്കോട്ട്ലാൻറിൽ നിന്ന് കലിമാത്തി എന്ന സംരംഭം എത്തിച്ചിരിക്കുന്നത് പുസ്തകമല്ല, മറിച്ച് അക്ഷരം പഠിക്കാനൊരു കളി വിദ്യയാണ്.
പല പല അക്ഷരങ്ങൾ ചേർത്തു വെച്ച് വാക്കുകൾ സൃഷ്ടിക്കുന്ന ഇൗ കളിപ്പാട്ടം കുട്ടികളുടെ പഠനം ഏറെ രസകരമാക്കുന്നുവെന്ന് ഇതിെൻറ അണിയറക്കാരനായ താരീഖ് അലി പറയുന്നു. തെൻറ മകനിൽ കളിപ്പാട്ടം വരുത്തിയ മാറ്റമാണ് ഇത് വ്യാപാരാടിസ്ഥാനത്തിൽ പുറത്തിറക്കാൻ പ്രേരകമായത്.
യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇതിന് ആവശ്യക്കാരുണ്ട്. കളിപ്പാട്ടത്തിന് വില അൽപം കൂടുതലാണ്.
എന്നാൽ അറബി ഭാഷ സ്വായത്വമാക്കാനുള്ള എളുപ്പം വെച്ചു നോക്കുേമ്പാൾ 200 ദിർഹം അധികമല്ലെന്ന് താരീഖ് അലി.www.word-maker.co.uk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.