വിൻ ഗോൾഡ് വിത് റയിൻബോ അഞ്ചാമത് നറുക്കെടുപ്പ് ദുബൈ സാമ്പത്തിക കാര്യ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയ്ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻറ് ഏരിയാ സെയിൽസ് മാനേജർ മോസം ബഷീർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: വിൻ ഗോൾഡ് വിത് റെയിൻബോ മിൽക്ക് പ്രൊമോഷെൻറ അഞ്ചാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പിൽ ദുബൈ ഖിസൈസിലെ ലോമി ഹാമദ് റസ്റ്റാറൻറിലെ കണ്ണൂർ പെരിയാട് സ്വദേശി നിഹാൽ നാസർ 40,000 ദിർഹമിെൻറ (7.9 ലക്ഷം രൂപ) ഗോൾഡ് വൗച്ചർ വിജയിയായി (കൂപ്പൺ നമ്പർ 67214).
പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ കൽബയിലെ ഷാഹി അൽ ഫരീജ് കഫ്റ്റീരിയയിലെ രഹ്നാസ് കനിയൻകണ്ടിയിൽ (2123), അജ്മാൻ കോർണിഷിലെ ഫരീജ് കഫ്റ്റേരിയയിലെ മുഹമ്മദ് റംസാൻ (41759), കൽബ ഷായി അൽ സാദാ കഫറ്റീരിയയിലെ മുഹമ്മദ് സർഹാദ് വി.കെ (841), ദുബൈ അൽ ഐൻ റോഡിലെ അൽ ദാനാ അൽ ദാബിയ റസ്റ്റാറൻറിലെ വിപിൻ കൊഞ്ചത്ത് (21429) എന്നിവർക്കും ലഭിച്ചു. മൂന്ന് മാസമായി നടന്നുവരുന്ന പ്രൊമോഷൻ വൻ വിജയമാക്കിയ പങ്കാളികൾക്ക് ചൊയ്ത്രം, ഫ്രീസ് ലാൻറ് ടീം നന്ദി അറിയിച്ചു.
ദുബൈ സാമ്പത്തികകാര്യ വകുപ്പ് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻറ് ഏരിയാ സെയിൽസ് മാനേജർ മോസം ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.