റാസല്‍ഖൈമ: ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് റാസല്‍ഖൈമ ചൊവ്വാഴ്ച സാക്ഷ്യം വഹിക്കും. റാക് കിരീടവകാശി ൈശഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഉള്‍പ്പെടെ 334 പേരാണ് അദനില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ഇന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച അദനിലെ അല്‍ ബൈത്ത് മിത്ത്വഹ്ദ് വിവാഹ ചടങ്ങുകള്‍ക്ക് സജ്ജമായതായി സമൂഹ വിവാഹ സംഘാടക കമ്മിറ്റി അസി. കണ്‍വീനര്‍ അഹമ്മദ് സാലിം അല്‍ മസ്റൂയ് പറഞ്ഞു. ആഹ്ലാദകരമായ സുദിനത്തില്‍ പങ്കാളികളാകാന്‍ റാസല്‍ഖൈമയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നിശ്ചിത സമയം അവധി അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
മംഗളകരമായ കര്‍മത്തില്‍ അബൂദബി കിരീടവകാശിയും യു.എ.ഇ സായുധ സേനാ ഉപ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദിെൻറ വിവാഹവും യു.എ.ഇ പൗരന്മാര്‍ക്കൊപ്പം നടത്തുന്നത് രാജ്യത്തിന് തിളക്കമുള്ള സന്ദേശമാണ് നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അദനില്‍ നടക്കുന്ന ചടങ്ങുകള്‍ സുഖകരമാക്കാന്‍ ആഭ്യന്തര മന്ത്രാലയം, പബ്ലിക് വർക്സ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
3500 ഓളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, ചടങ്ങ് നടക്കുന്ന വലിയ ബാള്‍ റൂമിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക പാത തുടങ്ങിയവയും തയാറാക്കിയിട്ടുണ്ട്. 12 ഹെലിക്കോപ്റ്ററുകൾക്ക് ഇറങ്ങാൻ സൗകര്യമുള്ള ഹെലിപ്പാഡുകൾക്കും വിശാലമായ പച്ചപുല്‍തകിടികള്‍ക്കും പുറമെ വര്‍ണാഭമായ അലങ്കാരങ്ങളും വിവാഹ വേദിയില്‍ ഒരുക്കിയിട്ടുള്ളത്.
8000ത്തോളം ചതുര്‍ണ പതാകകളും വിവാഹ ചടങ്ങിനോടനുബന്ധിച്ച് അല്‍ ഗൈല്‍-അദന്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. അല്‍ തവ്യീന്‍ റൗണ്ടെബൗട്ടിന് സമീപം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബാള്‍ റൂമില്‍ ചൊവ്വാഴ്ച്ച ഒരു മണി മതില്‍ രാത്രി ഒമ്പത് വരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.