ദുബൈ: സുസ്ഥിര മാലിന്യ നിർമാർജനം സംബന്ധിച്ച് ദുബൈ നഗരസഭ സ്കൂൾ വിദ്യാർഥികൾക്ക് ബോധവത്ക്കരണ പരിപാടി നടത്തി. നഗരസഭയുടെ സുസ്ഥിര മാലിന്യ മാനേജ്മെൻറ് ബോധവത്ക്കരണ സംഘമാണ് മാലിന്യ നിർമാർജനം സംബന്ധിച്ചും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചും പൊതു സ്വകാര്യ വിദ്യാലയങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചത്. 6000ത്തിലേറെ കുട്ടികൾക്ക് പരിപാടിയിൽ പങ്കാളികളായതായി നഗരസഭ പത്രക്കുറിപ്പിൽ അറിയിച്ചു. നിരവധി ക്ലാസുകളും ശില്പശാലകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
2015ലാണ് നഗരസഭ ഇത്തരമൊരു ബോധവത്ക്കരണ സംഘം രൂപവത്കരിച്ചതെന്ന് മാലിന്യ മാനേജ്മെൻറ് വകുപ്പ് ഡയറക്ടർ അബ്ദുൽ മജീദ് സിഫായി പറഞ്ഞു.
ശുചീകരണ ജോലി ചെയ്യുന്ന നസുഫ് എന്ന പേരിൽ പ്രതീകാത്മക കഥാപാത്രത്തെ അവതരിപ്പിച്ചതായും ഇത് കുട്ടികളെയും െപാതുജനങ്ങളെയും ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ദുബൈ നഗരസഭ സ്കൂളുകളിൽ നടത്തിയ മാലിന്യ നിർമാർജന ബോധവത്ക്കരണ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.