അനുചിത വീഡിയോ  പോസ്​റ്റ്​ ചെയ്​തതിന്​  നാലുപേർക്ക്​ തടവ്​

അബൂദബി: യു.എ.ഇയുടെ സംസ്​കാരത്തിന്​ നിരക്കാത്ത വീഡിയോ യുട്യൂബിൽ പോസ്​റ്റ്​ ചെയ്​തതിന്​ യുവതി ഉൾപ്പെടെ നാലുപേർക്ക്​ അബൂദബി പബ്ലിക്​ പ്രോസിക്യൂഷൻ തടവ്​ ശിക്ഷ വിധിച്ചു.മറ്റൊരു ജി.സി.സി രാജ്യത്തിലെ പൗരന്മാർക്കാണ്​ ശിക്ഷ. കൂടുതൽ അന്വേഷണത്തിനായി ഏഴു ദിവസമാണ്​ ഇവർക്ക്​ തടവെന്ന്​ അധികൃതർ ഞായറാഴ്​ച പറഞ്ഞു. ആറ്​ മിനിറ്റുള്ള വീഡിയോയിൽ യുവതിയും സംഘത്തിലെ ഒരു യുവാവുമാണ്​ അഭിനയിക്കുന്നത്​. വീഡിയോ പകർത്തിയതിനും എഡിറ്റ്​ ചെയ്​തതിനുമാണ്​ മറ്റു രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തത്​. ബന്ധുത്വമില്ലാത്ത യുവതിയും യുവാവും കാറിലിരുന്ന്​ സംസാരിക്കുന്ന തരത്തിലാണ്​ വീഡിയോ ചിത്രീകരിച്ചിരീക്കുന്നത്​. ഇത്​ യു.എ.ഇ സമൂഹത്തി​​െൻറ ആചാരങ്ങൾക്ക്​ വിരുദ്ധമാ​െണന്ന്​ അധികൃതർ പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ്​ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്​. കുറ്റം സമ്മതിച്ച പ്രതികൾ പക്ഷേ, സാമൂഹിക മാധ്യമങ്ങളിൽ കൂടി പരിചയപ്പെട്ട പുരുഷന്മാരോടൊപ്പം പോകരുതെന്നും അത്​ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും ഇരയാക്കാൻ സാധ്യതയുടെണന്നും പെൺകുട്ടികളെ ബോധവത്​കരിക്കാനാണ്​ വിഡിയോ എടുത്തതെന്ന്​ അവകാശപ്പെട്ടു. 

Tags:    
News Summary - video post-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.