എട്ടാമത് യുസി ദിനോആര്‍ട്ടിൽ ഇന്ത്യൻ കുട്ടികൾക്ക്​ മുന്നേറ്റം

ദുബൈ: യുസി ദിനോആര്‍ട്ട് ദേശീയ മല്‍സരത്തില്‍ ഇന്ത്യൻ വിദ്യാർഥികൾ മികവ്​ തെളിയിച്ചു. ഇന്ത്യന്‍ ഹൈസ്‌കൂളിലെ ശൈ ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ അഞ്ച് മുതല്‍ 16 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 14 ഇനങ്ങളിൽ നടന്ന മല്‍സരത്തിൽ ഇന്ത്യൻ വിദ്യാർഥികൾ 35 അവാര്‍ഡുകള്‍ നേടി. 11 ചാമ്പ്യന്മാരില്‍ 9 പേരും ഇന്ത്യക്കാരായിരുന്നു.


യു.എ.ഇ., ഈജിപ്ത്, ബംഗ്ലാദേശ്, ഇറാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, തുര്‍കി, സുഡാന്‍, ശ്രീലങ്ക, പാക്കിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മാറ്റുരച്ചത്.

യുസി മാസ്​, യുസി ദിനോ ആര്‍ട്ട് ബിരുദ ദാനവും ചടങ്ങിൽ നടന്നു. മലേഷ്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സറി ഖൈറുല്‍ നസ്‌രി മുഹമ്മദ് തയ്യിബ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ്​ ഇ.പി ജോണ്‍സണ്‍, ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആൻറണി ജോസഫ് എന്നിവര്‍ കുട്ടികളെ ആദരിച്ചു.

Tags:    
News Summary - UC Dinoart national competition at dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.