അബൂദബി: അവധി ദിനങ്ങളിൽ വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ എന്നിവക്ക് സമീപത്തെ റോഡ് ഗതാഗതം സുഗമമാക്കുന്നതിന് അബൂദബി പൊലീസ് സിവിൽ പട്രോളിങ് ശക്തമാക്കി. കോവിഡ് പടരാതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിെൻറ ആവശ്യകതയെ കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുമെന്നും അറിയിച്ചു. അബൂദബി, അൽഐൻ, അൽദഫ്ര നഗരങ്ങളിൽ 24 മണിക്കൂറും എല്ലാ ദിവസവും പൊതു ജനങ്ങളിൽ നിന്നുള്ള കോളുകളും അറിയിപ്പുകളും സ്വീകരിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൽ കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ദേശീയ താൽപര്യം കാത്തുസൂക്ഷിക്കാനും അബൂദബി പൊലീസ് കേന്ദ്ര ഓപ്പറേഷൻ വിഭാഗത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരും. ഏതു സമയത്തും അടിയന്തിര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി ബന്ധപ്പെടാൻ പൊതുജനങ്ങൽ മടിക്കരുതെന്ന് ഓപ്പറേഷൻസ് വകുപ്പ് ഓർമിപ്പിച്ചു. അബുദബിയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ, വേനൽക്കാല തീപിടിത്തം തടയാനായി പാർപ്പിട സമുച്ചയങ്ങളിലും കാര്യാലയങ്ങളിലും, വീടുകൾ, ഫാക്ടറികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.