ദുബൈ: യു.എ.ഇ ആരോഗ്യ^പ്രതിരോധ മന്ത്രാലയം മേയ് 21 മുതൽ സൗജന്യ സ്തനാർബുദ പരിശോധന കാമ്പയിൻ ആരംഭിക്കും. ഇതിനായി വിവിധ എമിറേറ്റുകളിലെ നിരവധി ഷോപ്പിങ് മാളുകളിൽ മാമോഗ്രഫി സംവിധാനമുള്ള മൊബൈൽ ക്ലിനിക്കുകൾ സജ്ജീകരിക്കും.
ദാനവർഷാചരണത്തിെൻറ ഭാഗമായാണ് കാമ്പയിൻ. സ്തനാർബുദം മുൻകൂട്ടി കണ്ടെത്തുന്നതിെൻറ പ്രാധാന്യം, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ, പരിശോധന, ചികിത്സ, പുനരധിവാസം എന്നിവ എന്നിവ സംബന്ധിച്ച ബോധവത്കരണവും കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലാണ് കാമ്പയിൻ ഉദ്ഘാടനം. മേയ് 21, 22 തീയതികളിലാണ് ഇവിടെ കാമ്പയിൻ നടക്കുക.
24, 25 തീയതികളിൽ എമിറേറ്റ്സ് മാളിലും കാമ്പയിൻ നടക്കും. ശേഷം ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും കാമ്പയിൻ ഉണ്ടാകും. ജൂൺ 15ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.