ഇന്ത്യൻ മീഡിയ അബൂദബിക്ക്​ പുതിയ ഭാരവാഹികൾ

അബൂദബി: അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബൂദബിയുടെ പുതിയ ഭാരവാഹികളെ ​െതരഞ്ഞെടുത്തു. അനിൽ സി. ഇടിക്കുളയുടെ അധ്യക്ഷതയിൽ അബൂദബി ഇന്ത്യൻ സോഷ്യൽ സ​​െൻററിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. റസാഖ് ഒരുമനയൂർ പ്രസിഡൻറും സമീർ കല്ലറ ജനറൽ സെക്രട്ടറിയുമാണ്​.

മറ്റു ഭാരവാഹികൾ: റാശിദ് പൂമാടം (ട്രഷറർ, അബ്​ദുൽ റഹ്​മാൻ (വൈസ്​ പ്രസി), സമദ്, ജോണി ഫൈൻ ആർട്സ്, ടി.പി. അനൂപ്, എസ്​.എം. നൗഫൽ, ആഗിൻ കീപ്പുറം, ഷിൻസ് സെബാസ്​റ്റ്യൻ, ഹനീഫ കുമരനെല്ലൂർ (എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങൾ).
മുനീർ പാണ്ഡ്യാല വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി.പി. ഗംഗാധരൻ സംസാരിച്ചു. സമീർ കല്ലറ നന്ദി പറഞ്ഞു.

Tags:    
News Summary - uae14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.