ഷാര്‍ജ: കാന്‍സര്‍ രോഗികളുടെ ചികിത്സക്കും ഉന്നമനത്തിനുമായി ഷാര്‍ജ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന അമീറ ഫണ്ടിലേക്ക് ഷാര്‍ജ ബ്രൈഡല്‍ ഫെയര്‍ 52,000 ദിര്‍ഹം നല്‍കി. അര്‍ബുദ രോഗികൾക്ക് സാന്ത്വനേമകിയിരുന്ന അമീറ ബിന്‍ കറമിെൻറ സ്മരണയിലാണ് ഈ ഫണ്ട്. മാസങ്ങള്‍ക്ക് മുമ്പ് വില്ലയിലുണ്ടായ തീപിടിത്തത്തി അവർ മരണപ്പെട്ടിരുന്നു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സർ രക്ഷാധികാരിയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രൈഡല്‍ ഫെയറിെൻറ രണ്ടാം അധ്യായം വിവാഹ മേള മാത്രമായിരിക്കില്ല മറിച്ച് കാന്‍സര്‍ രോഗികളുടെ കണ്ണിരൊപ്പുന്നതിനു കൂടിയായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെൻറര്‍ ഡയറക്ടര്‍ ഹനാന്‍ ആല്‍ മഹ്മൂദില്‍ നിന്ന് ബിഗ് ഹര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മറിയം ആല്‍ ഹമ്മാദി തുക ഏറ്റ് വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.