സോമാലിയൻ അഭയാർഥി ബോട്ട്​  അക്രമിച്ചിട്ടി​ല്ലെന്ന്​ യു.എ.ഇ

അബൂദബി: യെമനിൽനിന്ന്​ സുഡാനിലേക്ക്​ സോമാലിയൻ അഭയാർഥികളുമായി പോവുകയായിരുന്ന ബോട്ടിന്​ നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന്​ യു.എ.ഇ സർക്കാർ വൃത്തങ്ങൾ വ്യക്​തമാക്കി. സിവിലിയൻമാർക്ക്​ നേരെ ആക്രമണം വിലക്കുന്ന നിയമങ്ങളോട്​ പ്രതിബദ്ധത പുലർത്തുന്ന രാജ്യമാണ്​ യു.എ.ഇ. ദുഃഖകരമായ ഇൗ മാനുഷിക ദുരന്തരത്തിൽ അ​േന്വഷണം വേണം. 
ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതർ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ പറഞ്ഞ യു.എ.ഇ അധികൃതർ സംഭവത്തിൽ അന്താരാഷ്​​്ട്ര അന്വേഷണം സ്വാഗതം ചെയ്​തു.
വ്യാഴാഴ്​ച രാത്രിയാണ്​ ബോട്ടിന്​ നേരെ ഹെലികോപ്​റ്റർ ആക്രമണമുണ്ടായത്​. ആക്രമണത്തെ അപലപിച്ച സോമാലിയൻ സർക്കാർ ഇക്കാര്യത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള അറബ്​ സഖ്യസേന അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. 

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.