കാണ്ഡഹാർ ഭീകരാക്രമണം: രക്ത സാക്ഷികൾക്ക് ആദരമർപ്പിച്ച് യു.എ.ഇ

ദുബൈ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നടന്ന ഭീകരാക്രമണത്തെ യു.എ.ഇ രാഷ്ട്ര നേതാക്കൾ ശക്തമായി അപലപിച്ചു. ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വന്ന അഞ്ച് യു.എ.ഇ പൗരന്മാരാണ് ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ രക്തസാക്ഷികളായത്.
അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് അൽ കാബി, മുഹമ്മദ് അലി സൈനൽ അൽ ബസ്തഖി, അഹ്മദ് റാഷിദ്‌ സലീം അലി അൽ മസ്റൂ ഈ, അഹ്മദ് അബ്ദുറഹ്മാൻ അഹ്മദ് അൽ തുനൈജി, അബ്ദുൽ ഹമീദ് സുൽത്താൻ അബ്ദുല്ല ഇബ്രാഹിം അൽ ഹമാദി എന്നിവരുടെ വിയോഗത്തിൽ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ദുഖം രേഖപ്പെടുത്തി. രാജ്യത്ത്  മൂന്നു ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടും. 
ദുഷ്ട ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്നും ഇത്തരം സംഭവങ്ങളൊന്നും മാനുഷിക പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കില്ലന്നും രാഷ്ട്ര നേതാക്കൾ പ്രതികരിച്ചു.

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.