യു.എ.ഇ–സൗദി  നേതാക്കൾ യുവതക്ക്​  മികച്ച ഭാവി സമ്മാനിക്കും  –ശമ്മ ബിൻത് സുഹൈൽ

ദുബൈ: യുവതലമുറക്ക്​ വേണ്ടി സൗദി-യു.എ.ഇ നേതാക്കൾ മികച്ച ഭാവി സൃഷ്​ടിക്കുമെന്ന്​ യു.എ.ഇ യുവജനകാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ അൽ മസ്​റൂഇ. ബുധനാഴ്​ച രാത്രി ജിദ്ദയിൽ നടന്ന യു.എ.ഇ^സൗദി ഏകോപന സമിതിയുടെ പ്രഥമ യോഗത്തിന്​ ശേഷം ട്വിറ്ററിലാണ്​ മന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്​്​. സൗദി രാജകുമാരൻ മുഹമ്മദ്​ ബിൻ സൽമാനോടൊപ്പമുള്ള ഫോ​േട്ടായും അവർ പോസ്​റ്റ്​ ചെയ്​തു.

സൗദി രാജകുമാരൻ മുഹമ്മദ്​ ബിൻ സൽമാനുമായുള്ള കൂടിക്കാഴ്​ചയിൽ തങ്ങൾ ഏറെ സന്തുഷ്​ടരാണ്​. യുവ തലമുറക്ക്​ അദ്ദേഹം നൽകുന്ന പിന്തുണ നമ്മെയെല്ലാം കൂടുതൽ പ്രചോദിപ്പിക്കും. നമ്മൾ ഒന്നിച്ച്​ ശോഭനമായ ഭാവി സൃഷ്​ടിക്കുമെന്നും നമ്മുടെ രാഷ്​ട്രങ്ങ​െള സേവിക്കുമെന്നും ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - uae-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.