സര്‍ഗലയം: അബൂദബി ചാമ്പ്യന്മാര്‍

അല്‍ഐന്‍: അല്‍ഐനില്‍ സംഘടിപ്പിച്ച ഗള്‍ഫ് സത്യധാര യു.എ.ഇ ദേശീയ സര്‍ഗലയത്തില്‍ 89 പോയന്‍റ് നേടി അബൂദബി ചാമ്പ്യന്മാരായി. 82 പോയന്‍േറാടെ ദുബൈ രണ്ടാം സ്ഥാനവും 81 പോയന്‍േറാടെ ഷാര്‍ജ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മിസ്ബാഹ് (റാസല്‍ഖൈമ), മുഹമ്മദ് ആദില്‍ ശരീഫ് (ഷാര്‍ജ), മുഹമ്മദ് റാഫി (അബൂദബി) എന്നിവര്‍ യഥാക്രമം കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. 
അഞ്ച് വേദികളില്‍ 40 ഇനങ്ങളിലായി  നടന്ന മത്സരങ്ങളില്‍ അഞ്ഞൂറിലധികം പ്രതിഭകള്‍ പങ്കെടുത്തു.
അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇ.കെ. മൊയ്തീന്‍ ഹാജി സര്‍ഗലയം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. 
ശിഹാബുദ്ദീന്‍ തങ്ങള്‍, ഉമര്‍ ലുലു, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, മിദ്ലാജ് റഹ്മാനി, ഹംസ നിസാമി, അബ്ദുല്ല ചേലേരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, നാസര്‍ മൗലവി ദുബൈ, ശൗക്കത്തലി ഹുദവി, അശ്റഫ് വളാഞ്ചേരി, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നൗഷാദ് തങ്ങള്‍ ഹുദവി സ്വാഗതവും ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ശുഐബ് തങ്ങളുടെ അധ്യക്ഷതയില്‍  ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
 ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി അബൂദബി ടീമിന് ഫാത്വിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. മുസ ഹാജി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ദുബൈ ടീമിന് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂരും  ഷാര്‍ജ ടീമിന് ശുഎബ് തങ്ങളും ട്രോഫി സമ്മാനിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും നുഅ്മാന്‍ തിരൂര്‍ നന്ദിയും പറഞ്ഞു.
 

News Summary - uae sargalayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.