ദുബൈ: വെബ്സൈറ്റുകളിലുടെയും ഫേസ്ബുക്, വാട്ട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തുന്ന അനധികൃത ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ ദുബൈ നഗരസഭ കര്‍ശന നടപടിക്കൊരുങ്ങുന്നു.
വെബ്സൈറ്റ് നിരോധിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാ നടപടികളെക്കുറിച്ച് തങ്ങള്‍ ആലോചിച്ചുവരുന്നതായി നഗര സഭ ആരോഗ്യ,സുരക്ഷാ വകുപ്പ് ഡയറക്ടര്‍ റെധ ഹസന്‍ സല്‍മാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക, ഫെഡറല്‍ അധികാരികളുടെ സഹായത്തോടെയായിരിക്കും നടപടി.
യു.എ.ഇയില്‍ ഏതുതരത്തിലുള്ള വ്യാപാരം നടത്തുന്നതിനും നിയമപരമായ അനുമതി ആവശ്യമാണ്. ഓണ്‍ലൈനിലുടെയുള്ള അനധികൃത വ്യാപാരം വലിയൊരു വിഭാഗം ജനങ്ങളിലത്തെുന്നതിനാല്‍ ക്രിമിനല്‍ കുറ്റമാണ്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളും ഇങ്ങിനെ വില്‍ക്കുന്നുണ്ട്. യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത ഉത്പന്നങ്ങളെ ഇവിടെ വില്‍ക്കാനാകൂ. ഇവ ഒൗട്ട്ലെറ്റുകളിലൂടെ വേണം വില്‍ക്കാന്‍. സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും വ്യക്തി ശുചിത്വ ഉത്പന്നങ്ങളുടെയും അനധികൃതമായി വില്‍പ്പനക്കെതിരെ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം.
ഒൗട്ട്ലെറ്റുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ 89 ശതമാനവും നിയമം പാലിച്ചുള്ളതാണെന്ന പരിശോധനയില്‍ വ്യക്തമായതായി റെധ ഹസന്‍ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും മികച്ച നിലവാരമാണ്.
2016ല്‍ 13,978 ഷിപ്മെന്‍റുകള്‍ പരിശോധിച്ചതില്‍ 13245 ഉം നിയമപരമായിരുന്നു. 733 ഷിപ്മെന്‍റുകള്‍ തിരിച്ചയച്ചു.
കഴിഞ്ഞവര്‍ഷം 29.031 സുഗന്ധദ്രവ്യങ്ങളും സൗന്ദര്യ വസ്തുക്കളും ഉള്‍പ്പെടെ വ്യക്തി പരിചരണ ഉത്പന്നങള്‍ ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.