ദുബൈ: കലുഷിതമായ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ സി.എച്ച് മുഹമ്മദ് കോയ കാണി ച്ചുതന്ന സഹിഷ്ണുതയുടെ സാമൂഹിക പാഠങ്ങൾ മാതൃകയാക്കേണ്ടതാണെന്ന് മുസ്ലിംലീഗ് ദേ ശീയ സീനിയർ വൈസ് പ്രസിഡൻറ് അബ്ദുസ്സമദ് സമദാനി പറഞ്ഞു.
സി.എച്ച് ഉണ്ടാക്കിയെടു ത്ത രാഷ്ട്രീയ സംസ്കാരം കാലാതീതമാണ്. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല കെ.എം.സി.സി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം ഇടതുചിന്തകനും ആസൂത്രണ ബോർഡ് മുൻ അംഗവുമായ സി.പി. ജോൺ എറ്റുവാങ്ങി.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് കോഴിക്കോട് ജില്ല കെ.എം.സി.സി നൽകുന്ന റസ്ക്യൂ ഉപകരണങ്ങൾ വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ശഫീഖ് വാച്ചാൽ ഏറ്റുവാങ്ങി. റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പൊട്ടംകണ്ടി അബ്്ദുല്ല, കായക്കൊടി ഇബ്രാഹിം മുസ്ലിയാർ, ഇബ്രാഹിം എളേറ്റിൽ, മജീദ് മണിയോടൻ, പി.കെ. ഇസ്മായിൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി, എം.പി.എം. റഷീദ്, മുസ്തഫ മുട്ടുങ്ങൽ, എൻ.കെ. ഇബ്രാഹിം, സാജിദ് അബൂബക്കർ, ഹസ്സൻ ചാലിൽ, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതവും ട്രഷറർ നജീബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.