നാളെ മുതല്‍ പെട്രോളിന് മൂന്ന് ഫില്‍സ് കൂടും, ഡീസലിന് രണ്ട് ഫില്‍സ്

അബൂദബി: തുടര്‍ച്ചയായ മൂന്നാം മാസവും രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ വര്‍ധന. ഊര്‍ജ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ച വിലയനുസരിച്ച് മാര്‍ച്ചില്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് രണ്ട് ഫില്‍സും കൂടും.
ഫെബ്രുവരിയില്‍ ഒരുരണ്ട് ദിര്‍ഹം വിലയുണ്ടായിരുന്ന സൂപ്പര്‍ 98 പെട്രോളിന് 2.03 ദിര്‍ഹമാകും. സ്പെഷല്‍ 95 പെട്രോള്‍ വില 1.89 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായും ഇ പ്ളസ് പെട്രോള്‍ 91 വില 1.82ല്‍നിന്ന് 1.85 ദിര്‍ഹമായും വര്‍ധിച്ചു. 
രണ്ട് ദിര്‍ഹം വിലയുണ്ടായിരുന്ന ഡീസലിന് ബുധനാഴ്ച മുതല്‍ 2.02 ദിര്‍ഹം നല്‍കണം. 
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്ക് അനുസൃതമായാണ് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുക്കുന്നത്. എണ്ണ ഉല്‍പാദനം പ്രതിദിനം 18 ലക്ഷം ബാരല്‍ കുറക്കാന്‍ ഒപെക് അംഗ രാജ്യങ്ങള്‍ക്കും അല്ലാത്ത രാജ്യങ്ങള്‍ക്കും ഇടയിലെ കരാറിന് ശേഷം ആഗോള വിപണിയില്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. 
2017 ജനുവരി ഒന്നിന് നിലവില്‍ വന്ന കരാറിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. 

News Summary - uae fuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.