ദുബൈ: നല്ല റോഡ്, വിശാലമായ പാലങ്ങള്‍, ഉഗ്രന്‍ വാഹനം...എല്ലാമുണ്ടായിട്ടും ദുബൈക്കാരുടെ ദൈനംദിന ജീവിതത്തില്‍ തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ് അവസാനിക്കാത്ത ഗതാഗതക്കുരുക്കുകള്‍. പക്ഷെ എത്ര വലിയ പ്രശ്നങ്ങള്‍ക്കും സ്മാര്‍ട്ട് പരിഹാരം തേടുന്ന ദുബൈ ഗതാഗതകുരുക്കുകളില്‍ നിന്ന് മോചനത്തിനും വഴികണ്ടത്തെിയിരിക്കുന്നു-പറക്കുന്ന കാറുകള്‍!
അതും ഡ്രൈവറുടെ സഹായം പോലും വേണ്ടാത്തത്. സാഹസിക കാര്‍ട്ടൂണുകളിലോ സയന്‍സ് സിനിമകളിലോ മാത്രം കണ്ടിട്ടുള്ള ഈ അതിശയ വാഹനം ദുബൈ ഗതാഗത അതോറിറ്റി ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഭാഗമായി പ്രദര്‍ശനത്തിനത്തെിച്ചിട്ടുണ്ട്. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് ഉപയോഗപ്രദമായ വാഹനം അതീവ സുരക്ഷിതമാണെന്നാണ് തയ്യാറാക്കിയ ഇഹാംഗ് കമ്പനിയുടെ പക്ഷം.
വിമാനം പറത്താന്‍ വേണ്ട പരിശീലനം പോയിട്ട് റോഡ് ഡ്രൈവിംഗ് ലൈസന്‍സ് പോലൂം വേണ്ടിവരില്ല എന്നാണ് മറ്റൊരു സവിശേഷത.
ഗിയറില്ലാത്ത സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് വാഹനം പറത്താനും താഴ്ത്താനും എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ കാര്‍ തനിയെ സുരക്ഷിതമായി ലാന്‍റിംഗ് നടത്തും. തീര്‍ത്തും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പരിസ്ഥിതിക്ക് തെല്ലും മരിക്കേല്‍പ്പിക്കില്ല. എന്നു മുതല്‍ വാഹനം ആകാശത്തിറങ്ങുമെന്ന് ഇനിയും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.