ആമിർ കൂടെലി​െൻറ ചിത്ര  പ്രദർശനം ശ്രദ്ധേയമായി

ദുബൈ: പതിനേഴുകാരനായ ആമിർ കൂടെൽ എന്ന ചിത്രകാര​​​​െൻറ ഒരു ഡസനിലധികം പെയിൻറിങ്ങുകൾ  ദുബൈയിൽ  ജദ്ദാഫ് മാരിയറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ആമിർ കൂടെലി​​​​െൻറ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്​.

‘വിഷൻസ് ഓഫ് ലൈഫ്’ എന്ന പേരില​ുള്ളതാണ്​ പെയിൻറിങ്​ പരമ്പര. നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചെറുമകനാണ് ദുബൈ എമിറേറ്റ്‌സ് ഇൻറർനാഷണൽ സ്‌കൂളിലെ 12ാം ഗ്രേഡ് വിദ്യാർഥിയായ ആമിർ കൂടെൽ. കുട്ടിക്കാലം മുതൽതന്നെ ചിത്രം വരക്കുന്ന ആമിർ കൂടെൽ ഇതിനകം ഡസൻ കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുണ്ട്​. 

യു.എ.ഇ ദാനവർഷം ആചരിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രങ്ങളിൽ  നിന്നുള്ള വരുമാനം പൂർണമായും  പി.കെ. കുഞ്ഞാലിക്കുട്ടി പഠിച്ച വേങ്ങരയിലെ സ്‌കൂളിൽ  ലൈബ്രറി സജ്ജീകരിക്കാൻ  വിനിയോഗിക്കുമെന്ന് ആമിർ  അറിയിച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. കെ കുഞ്ഞാലി തുടങ്ങിയവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു. 

വേങ്ങര സ്‌കൂളിൽ നടപ്പാക്കാൻ പോകുന്ന അക്ഷരം എന്ന ലൈബ്രറി പദ്ധതിയെ കുറിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു. 

News Summary - uae event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.