അബൂദബി: സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തിയും പരമ്പരാഗത സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ചും സമൂഹത്തിെൻറ ഗുണം ഉറപ്പാക്കുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് അബൂദബി പൊലീസ്. ഗതാഗതനിയമ ലംഘനങ്ങൾ, മോശം പെരുമാറ്റം തുടങ്ങി സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഫോേട്ടാകളും വീഡിയോകളും പോസ്റ്റ് ചെയ്യരുതെന്നും പൊലീസ് അധികൃതർ ഉണർത്തി. ഗതാഗത നിയമലംഘന ഫോേട്ടാകൾ പോസ്റ്റ് ചെയ്യാനും ഉൗഹങ്ങൾ പ്രചരിപ്പിക്കാനും സമൂഹ മാധ്യമം ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസിലെ ഡയറക്ടർ ഒാഫ് കമാൻഡ് അഫയേഴ്സ് മേജർ ജനറൽ സാലിം ഷഹീൻ ആൽ നുെഎമി പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടികളുണ്ടാകും. പ്രത്യാഘാതങ്ങളെ കുറിച്ച് ബോധ്യമില്ലായ്മയും നിയമത്തെ കുറിച്ച് അറിവില്ലായ്മയും പറഞ്ഞ് നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
ഇൻറർനെറ്റിലൂടെ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. സന്ദേശങ്ങൾ സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുന്നതിന് മുമ്പ് അതിെൻറ സത്യാവസ്ഥ ഉറപ്പ് വരുത്തണം. ശാസ്ത്രവും മറ്റു വസ്തുതകളും സംബന്ധിച്ച വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിന് ചുമതലപ്പെട്ട അധികൃതരുണ്ട്്..വിവരങ്ങളുടെ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഇൗ വിഷയത്തെ ജാഗ്രതയോടെയും ക്രിയാത്മകമായും എടുക്കണം. ദൂഷ്യമുള്ളതോ ഉറപ്പു വരുത്താത്തതോ ആയ ഒരു വിവരവും പോസ്റ്റ് ചെയ്യരുതെന്നും സാലിം ഷഹീൻ ആൽ നുെഎമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.