ത്വയ്ബ മീലാദ് സംഗമം 28ന്
ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി ആറു വർഷമായി ദുബൈയിൽ സംഘടിപ്പിച്ചുവരുന്ന ‘ത്വയ്ബ മീലാദ് സംഗമം’ സെപ്റ്റംബർ 28 ശനിയാഴ്ച നടക്കും.
പ്രഭാഷകൻ നൗഫൽ സഖാഫി പ്രഭാഷണം നടത്തും. തലശ്ശേരിയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ സാന്ത്വന പ്രവർത്തനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തലശ്ശേരി മുസ്ലിം ജമാഅത്ത് കമ്മിറ്റി.
പ്രകീർത്തന സദസ്സ്, ഓൺലൈൻ മത്സരങ്ങൾ, വനിതാ സംഗമങ്ങൾ, സിയാറത്ത് യാത്ര, വളന്റിയർ മീറ്റ്, ഏരിയ സംഗമങ്ങൾ തുടങ്ങി വ്യത്യസ്ത പദ്ധതികൾ പരിപാടിയോട് അനുബന്ധിച്ചു നടക്കും.
പണ്ഡിതരും പൗരപ്രമുഖരും പ്രസ്ഥാനിക നേതാക്കളും സംബന്ധിക്കുന്ന മീലാദ് സംഗമത്തിന്റെ വിജയത്തിനുവേണ്ടി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
യൂനുസ് വെറ്റുമ്മൽ(ചെയർമാൻ), അനീസ് തലശ്ശേരി, അഹ്മദ് സി.കെ, തംലീക് (വൈസ് ചെയർമാന്മാർ), അൻവർ സാദത്ത് ഹാജി പിണറായി (ജനറൽ കൺവീനർ), അബ്ദുൽ ജബ്ബാർ തലശ്ശേരി, മുഹമ്മദ് ബഷീർ (ജോ. കൺവീനർ), ശർഷാദ് പാറപ്രം, മുഹമ്മദ് ജംഷിദ് (ഫൈനാൻസ്), റയീസ് ഇല്ലിക്കൽ, മുഹമ്മദ് ഫറാസ് തലശ്ശേരി (പബ്ലിസിറ്റി ആൻഡ് മീഡിയ), അൽത്താഷ് കെ.പി, മുഹമ്മദ് ആഷിക് സൈദാർപള്ളി (പ്രോഗ്രാം ആൻഡ് ഐ.ടി), ജാബിർ ജമീൽ, മുഹമ്മദ് ഫെറിൻ(ഫുഡ് ആൻഡ് റിഫ്രഷ്മെന്റ്), സന്ഹർ നിട്ടൂർ, ഫൈറൂസ്(വളന്റിയർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.