ഡോ. യൂസുഫ് മുഹമ്മദ് നദ്​വി തയ്യാറാക്കിയ ‘വിശുദ്ധ ഖുർആൻ മലയാളസാരം’ യു.എ.ഇ തല പ്രകാശനം മതകാര്യവകുപ്പ് ഉപദേഷ്ടാവ് ശൈഖ് അലിയ്യുൽ ഹാശ്മി നിർവഹിക്കുന്നു 

ഖുർആൻ ക്ഷണിക്കുന്നത് സമാധാനത്തിന്‍റെ പാതയിലേക്ക് -ശൈഖ് അലിയ്യുൽ ഹാശ്മി

ദുബൈ: സംഘർഷഭരിതമായ ലോകത്ത് ശാന്തിപൂർണമായ ജീവിത പാതയിലേക്കാണ് ഖുർആൻ മനുഷ്യരെ ക്ഷണിക്കുന്നതെന്ന് യു.എ.ഇ മതകാര്യവകുപ്പ് ഉപദേഷ്ടാവ് ശൈഖ് അലിയ്യുൽ ഹാശ്മി. വിശുദ്ധ ഖുർആന്‍റെ അഭിസംബോധിതർ മുഴുവൻ മനുഷ്യ സമൂഹവുമാണ്.

അതിനാൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഗ്രഹിക്കാൻ സാധിക്കുന്ന രീതിൽ ലളിതവും സുഗ്രാഹ്യവുമായ രീതിയിലുള്ള ഖുർആൻ ഭാഷാന്തര വ്യാഖ്യാന ഗ്രന്ഥങ്ങൾക്ക് വലിയ കാലിക പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻ പാളയം ഇമാമും വയനാട് ഡബ്ലിയു.എം.ഒ കോളജ് അസിസ്റ്റൻഡ് പ്രൊഫസറുമായ ഡോ. യൂസുഫ് മുഹമ്മദ് നദ്വി തയ്യാറാക്കിയ 'വിശുദ്ധ ഖുർആൻ മലയാളസാരം' യു.എ.ഇ തല പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഖുർആൻ അക്കാദമി യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റ് ഹാരിസ് കണ്ണൂർ ഏറ്റുവാങ്ങി. ശൈഖ് അലിയ്യുൽ ഹാഷിമിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഹാഫിദ് അബൂബക്കർ നിസാമി, ഹാഫിദ് സാബിത്ത്, ഉസ്താദ് ഹാഫിദ് അബ്ദുൽ ഹാനി, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. 

News Summary - The Qur'an Invites the Path to Peace - Sheikh Ali Al-Hashmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.