അജ്മാന്: സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാനിൽ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോട്ടോകോൾ വകുപ്പ് സ്ഥാപിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. പുതുതായി സ്ഥാപിതമായ വകുപ്പ് അജ്മാനിലെ കിരീടാവകാശിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യണം. അമീരി ദിവാനിലായിരിക്കും ഇതിെൻറ ആസ്ഥാനം. അജ്മാൻ ഭരണാധികാരി, കിരീടാവകാശി, ഭരണ കുടുംബത്തിലെ അംഗങ്ങൾ എന്നിവര്‍ക്ക് എമിറേറ്റിെൻറ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഉയർന്ന തലത്തിലുള്ള ആതിഥ്യമരുളുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. അജ്മാൻ ഭരണാധികാരി, കിരീടാവകാശി, ഭരണ കുടുംബത്തിലെ അംഗങ്ങൾ എന്നിവരുടെ അതിഥികൾക്ക് ഉചിതമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങള്‍ നൽകാനും പ്രാദേശികവും അന്തർദേശീയവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി എമിറേറ്റിെൻറയും രാജ്യത്തിെൻറയും പൈതൃകം കാത്തുസൂക്ഷിക്കുന്ന പ്രോട്ടോകോൾ ചടങ്ങുകളുടെ സംസ്കാരം പ്രചരിപ്പിക്കാൻ ഈ വകുപ്പ് പ്രവര്‍ത്തിക്കും.എമിറേറ്റ്സ് ഭരണാധികാരികളുടെ പരസ്പര സന്ദർശനങ്ങളും മറ്റ് ഔദ്യോഗിക കാര്യങ്ങളും എമിറേറ്റിലേക്കുള്ള ഔദ്യോഗിക, അനൗദ്യോഗിക വി.ഐ.പി സന്ദർശകർക്കുള്ള ആതിഥ്യവും പ്രോട്ടോകോൾ സേവനങ്ങളും ഈ വകുപ്പായിരിക്കും മേല്‍നോട്ടം വഹിക്കുക. ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും സംബന്ധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമായി ചേർന്ന് വകുപ്പ് ഏകോപിപ്പിക്കും. യൂസഫ് മുഹമ്മദലി മുഹമ്മദ് അൽ നുഐമിയെ വകുപ്പിെൻറ മേധാവിയായി നിശ്ചയിച്ച് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ അല്‍ നുഐമി ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.