യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ കോൺസൽ സാമൂഹികവിഭാഗം തലവനും വൈസ് കോൺസലുമായ ഉത്തംചന്ദിനെ കാണാൻ എത്തിയപ്പോൾ 

പി.ആർ.ഒ അസോസിയേഷൻ കോൺസുലേറ്റ്​ അധികൃതരുമായി കൂടിക്കാഴ്​ച നടത്തി

ദുബൈ: സന്ദർശകവിസയിൽ യു.എ.ഇയിൽ എത്തിയ മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷന്​ സൗകര്യമൊരുക്കാൻ ഇടപെടാൻ​ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ കോൺസൽ സാമൂഹിക വിഭാഗം തലവനും വൈസ് കോൺസലുമായ ഉത്തംചന്ദുമായി കൂടിക്കാഴ്ച നടത്തി. നാട്ടിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കോൺസുലേറ്റ്​ ഇടപെടണമെന്നും വിദ്യാർഥികൾക്കും കുടുംബിനികൾക്കും യാത്രാനുമതി ലഭ്യമാക്കണമെന്നും അഭ്യർഥിച്ചു.

പ്രസിഡൻറ് സലീം ഇട്ടമ്മലി​െൻറ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹീം ട്രഷറർ മുഹ്സിൻ, വൈസ് പ്രസിഡൻറ് അബ്​ദുൽ ഗഫൂർ പൂക്കാട്, ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്‌മാൻ മാപ്പാട്ടുകര തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തു.കോവിഡ് ബാധിച്ച്​ മരിച്ച സാധാരണക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായപദ്ധതി ആവിഷ്കരിക്കണമെന്നും അസോസിയേഷൻ അഭ്യർഥിച്ചു.

Tags:    
News Summary - The PRO Association met with consulate officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.