പ്രതീകാത്മക ചിത്രം
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രസിഡന്‍റിന്‍റെ ആശംസ
അബൂദബി: പുതിയ അധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്. നാടിനെ സ്‌നേഹിക്കുന്ന, കഴിവുറ്റതും സര്‍ഗാത്മകതയുമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രത്യേക ശബ്ദസന്ദേശത്തിലൂടെയാണ് പ്രസിഡന്‍റ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ക്ക് ആശംസകള്‍ കൈമാറിയത്. വിദ്യാര്‍ഥികളാണ് രാജ്യത്തിന്‍റെ ഭാവി. വായന ശീലമാക്കാനും തുടര്‍ച്ചയായ പഠനത്തിലൂടെ വിജ്ഞാനം നേടാനും ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. ലോകം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി പുതിയ അവസരങ്ങളാണ് ഉയര്‍ന്നുവരുന്നത്.
ഇത് മുന്നില്‍കണ്ട് ഭാവിക്ക് ആവശ്യമായ കഴിവുകള്‍ കൈവരിക്കാനും നിര്‍മിതബുദ്ധി, സാങ്കേതികവിദ്യ എന്നിവ ഗുണകരമായി ഉപയോഗപ്പെടുത്താനും കുട്ടികള്‍ തയ്യാറാകണം. സര്‍ഗാത്മകതയും പങ്കാളിത്ത ബോധവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.