അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍ററിലെ പള്ളിയില്‍ നടന്ന ഈദുല്‍ ഫിത്വർ നമസ്കാരാനന്തരം മൗലവി അബ്ദുസ്സലാം മോങ്ങം പ്രഭാഷണം നിർവഹിക്കുന്നു

ഇമാറാത്ത് അജയ്യതയുടെ പ്രകാശഗോപുരം -അബ്ദുസ്സലാം മോങ്ങം

ദുബൈ: മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതത്വവും ആത്മവിശ്വാസവും പകരുന്ന ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ ഇമാറാത്തിനെ ഔന്നിത്യത്തിന്‍റെ പ്രകാശഗോപുരമായി പരിവര്‍ത്തിപ്പിച്ചുവെന്ന്​ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പിന്‍റെ അനുമതിയോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍ററിലെ പള്ളിയില്‍ നടന്ന ഈദുല്‍ ഫിത്​ര്‍ നമസ്കാരാനന്തരം പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ സംവിധാനത്തിന്‍റെ യഥാർഥ അന്തസത്തയും മൂല്യങ്ങളും നാം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാണ് ഈ മഹത്തായ രാജ്യം ആഗ്രഹിക്കുന്നത്. സമൂഹത്തിന്‍റെ അജയ്യമായ പരിചയും ഉറച്ച തൂണുമാണ് ഭദ്രമായ കുടുംബസംവിധാനം, അതിലൂടെയാണ് രാഷ്ട്രഘടനയും ശക്തിപ്പെടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. താത്കാലികമായ വെല്ലുവിളികള്‍ക്കിടയിലും സുരക്ഷിതത്വവും അഭിവൃദ്ധിയും ആസ്വദിച്ചുകൊണ്ട് നിര്‍ഭയത്തോടെ നാം നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കൊപ്പം ഈദ് ആഘോഷിക്കുന്ന വേളയില്‍, മഹത്തായ ഈ രാഷ്ട്രത്തിന് സര്‍വ്വവിധ ആദരവുകളും അർപ്പിക്കുകയാണ്.

ഈ രാഷ്ട്രം വെല്ലുവിളികളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. രാജ്യത്തിന്‍റെ ദൃഢനിശ്ചയത്തെ തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുമെന്ന് വിവിധ ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദില്‍ മൗലവി ഹുസൈന്‍ കക്കാടും ദുബൈ ദേര ദല്‍മൂഖ് മസ്ജിദില്‍ അഹമദ് മന്‍സൂര്‍ മദീനിയും നേതൃത്വം നല്‍കി. പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ്, ജനറല്‍ സിക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ, ട്രഷറര്‍ വി.കെ. സകരിയ്യ എന്നിവര്‍ ഹൃദ്യമായ ഈദ് ആശംസകൾ നേര്‍ന്നു. 

Tags:    
News Summary - The Emirate is the beacon of invincibility - Abdussalam Mongam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.