ടി. കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

ദുബൈ/കോഴിക്കോട്: സാമൂഹിക, മത രംഗങ്ങളില്‍ നിറസാന്നിധ്യവും റിട്ട. ടൗണ്‍ പ്ലാനറുമായിരുന്ന ടി. കുഞ്ഞബ്ദുല്ല ഹാജി(80) നിര്യാതനായി. ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രോനറ്റ് ഗ്രൂപ്പ്, ഇന്ത്യയിലെ സ്റ്റോറീസ് ഫര്‍ണിച്ചര്‍, ഓപ്പൺ മെഡിസിൻ ഫർമാസികളുടെ സ്ഥാപനമേധാവികളുടെ പിതാവാണ്.

കേരളത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സലഫി ചാരിറ്റബിള്‍ ട്രസ്റ്റ്​ ജനറല്‍ സെക്രട്ടറി, സനാബില്‍ സകാത്ത് കമ്മിറ്റി പ്രസിഡൻറ്​, അല്‍ ഫിത്വ്‌റ പ്രീ സ്‌കൂള്‍ പ്രസിഡൻറ്​ എന്നീ പദവികളിൽ തുടരവെയാണ് നിര്യാണം. കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻറ്​, കെ.എന്‍.എം സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ആയിശ പി.പി (പറച്ചേരി പറമ്പില്‍, ആരാമ്പ്രം)‍ മക്കള്‍ -ഹാരിസ് കെ.പി, സഹീര്‍ കെ.പി (സ്റ്റോറീസ്), അബ്ദുല്‍ നസീര്‍ കെ.പി. മരുമക്കൾ: ഷൈഹ (കണ്ടോത്ത്, പാലച്ചുവട്, പയ്യോളി), ജസീല (കൂനിച്ചിക്കണ്ടി, കോരങ്ങാട്) ഹസീന (കുറ്റിക്കണ്ടി, കിനാലൂർ). പേരമക്കള്‍: ആയിശ ഷാനു, (ഭർത്താവ്: അബ്ദുൾ റഊഫ് -ഹാഷിം ഹൈപ്പർ മാർക്കറ്റ്, അജ്‌മാൻ) അബ്ദുല്‍ വാഫി, അബ്ദുല്‍ ഷാലിക്, അബ്ദുല്‍ ഷാദ്, ജാസിം അദ്‌നാന്‍, ഖദീജ ദുആ, ആദില്‍ ഹംദ്.

മയ്യിത്ത് നമസ്‌കാരം ഇന്നു വൈകീട്ട് 4.15ന് കോഴിക്കോട് കണ്ടോത്ത്പാറ (പി.സി പാലം) മസ്ജിദു റഹ്മ പള്ളിയില്‍ നടക്കും.

Tags:    
News Summary - T Kunhabdulla haji passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.