അബൂദബി: സംവിധായകൻ പത്മരാജെൻറ പേരിൽ അബൂദബി സാംസ്കാരികവേദി ഏർപ്പെടുത്തിയ പുരസ്കാരം നടിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മിക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയാള സിനിമ-നാടക രംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഈ മാസം 18ന് വൈകീട്ട് 7.30ന് അബൂദബി മലയാളി സമാജത്തിൽ ‘ദൃശ്യം 2019’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണം-ഈദ് ആഘോഷ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും. വിവിധ റിയാലിറ്റി ഷോകളിൽ കഴിവുതെളിയിച്ച പതിനൊന്നു പ്രതിഭകളെയും ബിസിനസ് രംഗത്ത് മികവു പുലർത്തിയ രണ്ടു വനിതകളെയും ആദരിക്കും. അബൂദബി സാംസ്കാരികവേദി പ്രസിഡൻറ് അനൂപ് നമ്പ്യാർ, വർക്കിങ് പ്രസിഡൻറ് മൊയ്തീൻ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ട്രഷറർ സാബു അഗസ്റ്റിൻ, ജോയൻറ് സെക്രട്ടറി രാജേഷ്കുമാർ, അഹല്യ ഹോസ്പിറ്റൽ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.